Monday, March 16, 2026 Last Updated 6 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Feb 2026 11.35 PM

61 ലക്ഷം രൂപയും മലേഷ്യന്‍ കറന്‍സിയും ബസ്‌ സ്‌റ്റാന്‍ഡില്‍നിന്ന്‌ പിടികൂടി

uploads/news/2026/02/827491/k10.jpg

എരുമേലി: രേഖകളില്ലാതെ കൈവശംവച്ച 61,10,000 രൂപയും മലേഷ്യന്‍ കറന്‍സിയും കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സ്‌റ്റാന്‍ഡില്‍നിന്നു പോലീസ്‌ പിടികൂടി. എരുമേലിയില്‍ വ്യാപാരം നടത്തുന്ന വാവര്‍ സ്‌കൂള്‍ ഭാഗം മാളികവീട്‌ അബ്‌ദുള്‍ ഷുക്കൂറി(71)ല്‍നിന്നാണ്‌ പണം പിടികൂടിയത്‌. രാവിലെ ഒന്‍പതേകാലോടെ പോലീസ്‌ നടത്തിയ പരിശോധനയില്‍ രണ്ടു ബാഗുകളിലും ഒരു കൂടിലുമായായിരുന്നു പണം കണ്ടെത്തിയത്‌.
ബാഗുകള്‍ പരിശോധിച്ചപ്പോള്‍ പത്രത്തില്‍ പൊതിഞ്ഞ്‌ ടേപ്പ്‌ ഒട്ടിച്ച നിലയില്‍ ഇന്ത്യന്‍ കറന്‍സി നോട്ടുകള്‍ കണ്ടെത്തി. കേരള ബാങ്കില്‍നിന്നു നോട്ടെണ്ണല്‍ മെഷീന്‍ എത്തിച്ച്‌ നടത്തിയ എണ്ണലില്‍ 500 രൂപയുടെ 120 കെട്ടുകള്‍ ഉള്‍പ്പെടെയാണ്‌ 61.10 ലക്ഷം രൂപ കണ്ടെത്തിയത്‌. ബാഗിന്റെ രഹസ്യ അറയില്‍നിന്നു മലേഷ്യന്‍ റിങ്ങിറ്റ്‌ കറന്‍സികളും കണ്ടെത്തി. 100, 50, 20, 5, 1 എന്നീ മൂല്യമുള്ള നോട്ടുകള്‍ അടങ്ങിയ വിദേശ കറന്‍സിയാണ്‌ പിടിച്ചെടുത്തത്‌.
സംഭവവുമായി ബന്ധപ്പെട്ട്‌ രണ്ടു മൊബൈല്‍ ഫോണുകളും ആധാര്‍ കാര്‍ഡ്‌ ഉള്‍പ്പെടെയുള്ള രേഖകളും പോലീസ്‌ പിടിച്ചെടുത്തു. തുടര്‍ നടപടികള്‍ക്കായി ഇന്ത്യന്‍ കറന്‍സികള്‍ ഇന്‍കം ടാക്‌സ്‌ വകുപ്പിനും വിദേശ കറന്‍സികള്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിനും കൈമാറും. എരുമേലി സ്‌റ്റേഷന്‍ ഹൗസ്‌ ഓഫീസര്‍ ഇ.ഡി. ബിജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പണം കൈവശംവച്ചതിനു മതിയായ രേഖകള്‍ ഹാജരാക്കാത്തതിനാല്‍ അബ്‌ദുള്‍ ഷുക്കൂറിനെ പോലീസ്‌ ചോദ്യംചെയ്യും. അബ്‌ദുള്‍ ഷുക്കൂറിനെ സ്‌റ്റേഷനില്‍നിന്നു വിട്ടയച്ചിട്ടില്ല. അന്വേഷണം തുടരുകയാണ്‌്.

Ads by Google
Thursday 26 Feb 2026 11.35 PM
YOU MAY BE INTERESTED