Tuesday, March 17, 2026 Last Updated 15 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Feb 2026 11.35 PM

എം.ജി. കലോത്സവത്തിന്‌ ഇന്ന്‌ തിരിതെളിയും

തിരുവല്ല: മഹാത്മാഗാന്ധി സര്‍വകലാശാല യൂണിയന്‍ കലോത്സവം 'ഇണൈമൈ'ക്ക്‌ ഇന്നു തിരുവല്ലയില്‍ തുടക്കമാകും. വൈകിട്ട്‌ അഞ്ചിനു തിരുവല്ല പബ്ലിക്‌ സ്‌റ്റേഡിയത്തിലെ കേരളം എന്ന മുഖ്യവേദിയില്‍ കലയുടെ കളിവിളക്കു തെളിയും. മന്ത്രി സജി ചെറിയാന്‍ ഉദ്‌ഘാടകനാകും. ഒന്‍പതു വേദികളിലായി വിവിധ കലാലയങ്ങളില്‍നിന്നുള്ള 11000ല്‍ പരം വിദ്യാര്‍ഥികള്‍ 91 ഇനങ്ങളില്‍ മത്സരിക്കും. കേരളം, ആലിന്‍ ഷെറിന്‍, വി.എസ്‌. അച്യുതാനന്ദന്‍, മുണ്ടക്കൈ ചൂരല്‍മല, ഭാവന, ലൈഫ്‌, ഷാജി എന്‍. കരുണ്‍, എം.ടി. വാസുദേവന്‍ നായര്‍, എം.കെ. സാനു എന്നിങ്ങനെയാണ്‌ വേദികളുടെ പേര്‌. തിരുവല്ല പബ്ലിക്‌ സ്‌റ്റേഡിയം, മുനിസിപ്പല്‍ സ്‌റ്റേഡിയം, മാര്‍ത്തോമ്മാ കോളജ്‌ ഓഡിറ്റോറിയം, ടൈറ്റസ്‌ സെക്കന്‍ഡ്‌ ടീച്ചേഴ്‌സ്‌ ഓഡിറ്റോറിയം, മാര്‍ത്തോമ്മാ കോളജ്‌ സെമിനാര്‍ ഹാള്‍, കൊമേഴ്‌സ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഹാള്‍, മാത്‌സ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഹാള്‍, ഹിസ്‌റ്ററി ഡിപ്പാര്‍ട്ട്‌മെന്റ്‌ ഹാള്‍, എക്‌സാം ഹാള്‍ എന്നിവിടങ്ങളിലാണ്‌ വേദി. ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം, ചലച്ചിത്രതാരം എം.ജി. സോമന്‍, സംവിധായകന്‍ കെ.ജി. ജോര്‍ജ്‌ എന്നിവരുടെ നാമധേയങ്ങളില്‍ കവാടങ്ങളും ഒരുക്കിയിട്ടുണ്ട്‌.

ടി.കെ. സുധീഷ്‌ കുമാര്‍

Ads by Google
Thursday 26 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google