Wednesday, March 18, 2026 Last Updated 40 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
സി.ഒ.ടി. അസീസ്‌
സി.ഒ.ടി. അസീസ്‌
Thursday 26 Feb 2026 11.35 PM

ഇന്ത്യന്‍ റെയില്‍വേ ദീര്‍ഘകാലമായി ഉപയോഗിക്കുന്ന യു.ടി.എസിനു യാത്രാമൊഴി; നാളെ മുതല്‍ 'റെയില്‍ വണ്‍', റെയില്‍വേയുടെ ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം

uploads/news/2026/02/827486/Rail-One.jpg

കോഴിക്കോട്‌: ഇന്ത്യന്‍ റെയില്‍വേ ദീര്‍ഘകാലമായി ഉപയോഗിക്കുന്ന അണ്‍റിസര്‍വ്‌ഡ്‌ ടിക്കറ്റിങ്‌ സിസ്‌റ്റം (യു.ടി.എസ്‌) ആപ്പ്‌ നാളെ മുതല്‍ നിര്‍ത്തലാക്കുന്നു. റെയില്‍വേ സേവനങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തിയ 'റെയില്‍ വണ്‍' എന്ന ആപ്പിലേക്ക്‌ മാര്‍ച്ച്‌ ഒന്ന്‌ മുതല്‍ മാറും. റെയില്‍വേയുടെ ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായി ആരംഭിച്ചതാണ്‌ റെയില്‍ വണ്‍ ആപ്പ്‌.

മാര്‍ച്ച്‌ ഒന്നുമുതല്‍ യു.ടി.എസ്‌. ഉപയോഗിച്ച്‌ഫ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനോ സീസണ്‍ ടിക്കറ്റ്‌ വാങ്ങാനോ സാധിക്കില്ല. നാളെ അര്‍ധരാത്രി യു.ടി.എസ്‌. ആപ്പ്‌ ഡീകമ്മിഷന്‍ ചെയ്യും. രാജ്യത്ത്‌ ലക്ഷക്കണക്കിനു പേര്‍ മൊബൈല്‍ ഫോണില്‍ യു.ടി.എസ്‌. ആപ്പ്‌ ഇന്‍സ്‌റ്റാള്‍ ചെയ്‌തിട്ടുണ്ട്‌. പലരുടെയും വാലറ്റില്‍ ആയിരങ്ങളുടെ ബാലന്‍സുണ്ട്‌. മാസങ്ങള്‍ കാലാവധിയുള്ള സീസണ്‍ ടിക്കറ്റുകള്‍ യു.ടി.എസ്‌. ആപ്പിലൂടെ വാങ്ങിവച്ചവരും നിരവധി.

റെയില്‍ വണ്‍ വരവറിയിച്ച്‌ റെയില്‍വേ സ്‌റ്റേഷനുകളില്‍ പോസ്‌റ്റര്‍ പ്രചാരണമുണ്ടെങ്കിലും യു.ടി.എസ്‌. സേവനം അവസാനിപ്പിക്കുന്നതു സംബന്ധിച്ച്‌ ഉപയോക്‌താക്കളെ വ്യക്‌തിപരമായി അറിയിച്ചിട്ടില്ല. 2014-ലാണ്‌ ഇന്ത്യന്‍ റെയില്‍വേ യു.ടി.എസ്‌. അവതരിപ്പിച്ചത്‌. ഇതില്‍ ടിക്കറ്റ്‌ റിസര്‍വ്‌ ചെയ്യാന്‍ സൗകര്യമുണ്ടായിരുന്നില്ല. പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍, സബര്‍ബന്‍ ടിക്കറ്റുകള്‍, റിസര്‍വ്‌ ചെയ്യാത്ത ടിക്കറ്റുകള്‍ എന്നിവ കൗണ്ടറുകളില്‍ ക്യൂ നില്‍ക്കാതെ ബുക്ക്‌ ചെയ്യുകയായിരുന്നു ഉദ്ദേശ്യം. എന്നാല്‍, റെയില്‍വേ ലൈനിനും സ്‌റ്റേഷനും സമീപം ടിക്കറ്റെടുക്കാന്‍ കഴിയാത്തത്‌ പരിമിതിയായിരുന്നു. എല്ലാത്തരം ടിക്കറ്റും വാങ്ങാമെന്നതാണ്‌ റെയില്‍ വണ്‍ ആപ്പിന്റെ സൗകര്യം. ആപ്പ്‌ വഴി ബുക്ക്‌ ചെയ്യുന്ന, റിസര്‍വ്‌ ചെയ്യാത്ത ടിക്കറ്റുകള്‍ക്ക്‌ റെയില്‍വേ 3% കിഴിവ്‌ നല്‍കുന്നുമുണ്ട്‌.

സി.ഒ.ടി. അസീസ്‌

Ads by Google
സി.ഒ.ടി. അസീസ്‌
സി.ഒ.ടി. അസീസ്‌
Thursday 26 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google