Monday, March 16, 2026 Last Updated 6 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Feb 2026 11.35 PM

ജി.സി.ഡി.എ. വഴങ്ങി, സ്‌റ്റേഡിയം വാടക 3 ലക്ഷം

കൊച്ചി: കലൂര്‍ സ്‌റ്റേഡിയവുമായി ബന്ധപ്പെട്ട വാടകത്തര്‍ക്കത്തില്‍ ജി.സി.ഡി.എ. അയഞ്ഞതോടെ പ്രതിസന്ധി താല്‍ക്കാലികമായി ഒഴിഞ്ഞു. ഓരോ മത്സരത്തിനും മൂന്നു ലക്ഷം രൂപ വീതം നല്‍കണമെന്ന ധാരണയിലാണു പ്രശ്‌നം ഒത്തുതീര്‍ന്നത്‌. വാടക വര്‍ധന അംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഉറച്ചുനിന്നതോടെ ഒരു ലക്ഷം രൂപമാത്രം അധികവാടക മതിയെന്ന ആവശ്യത്തിലേക്കു ജി.സി.ഡി.എ. എത്തുകയായിരുന്നു. ഇതു ബ്ലാസ്‌റ്റേഴ്‌സും അംഗീകരിച്ചു. ബ്ലാസ്‌റ്റേഴ്‌സ്‌ കെട്ടിവയ്‌ക്കേണ്ട തുകയായ ഒരു കോടി രൂപയില്‍ നഷ്‌ടം കണക്കാക്കി കുറച്ച്‌ 28 ലക്ഷം അടുത്ത ദിവസം കെട്ടിവയ്‌ക്കും. ജി.സി.ഡി.എ. ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ളയും ബ്ലാസ്‌റ്റേഴ്‌സ്‌ സി.ഒ.ഒ. തുഷന്‍ വസിഷ്‌ടും തമ്മിലുള്ള ചര്‍ച്ചയിലാണ്‌ ഇക്കാര്യത്തില്‍ ധാരണയായത്‌. ഇതോടെ കൊച്ചിയിലെ ഇനിയുള്ള ഐ.എസ്‌.എല്‍. മത്സരങ്ങള്‍ സുഗമമായി നടക്കാനും വഴിയൊരുങ്ങി. ഹോം ഗ്രൗണ്ട്‌ മാറ്റം ആലോചിച്ച ബ്ലാസ്‌റ്റേഴ്‌സിനെ പ്രതിദിന വാടക 8.4 ലക്ഷം രൂപയില്‍നിന്നു രണ്ടു ലക്ഷമാക്കി കുറയ്‌ക്കാമെന്നു വാഗ്‌ദാനം നല്‍കിയാണ്‌ കൊച്ചിയില്‍തന്നെ തുടരാന്‍ ജി.സി.ഡിഎ. പ്രേരിപ്പിച്ചത്‌. എന്നാല്‍, ചെയര്‍മാന്റെ തീരുമാനം ജി.സി.ഡി.എ. എക്‌സിക്യുട്ടീവ്‌ വെട്ടിയതോടെ ഐ.എസ്‌.എല്‍. മത്സരങ്ങള്‍ പ്രതിസന്ധിയിലായിരുന്നു.

Ads by Google
Thursday 26 Feb 2026 11.35 PM
YOU MAY BE INTERESTED