Monday, March 16, 2026 Last Updated 14 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Feb 2026 11.35 PM

ബാറുകളുടെ സമയം കൂട്ടിയത്‌ചോദ്യംചെയ്‌ത്‌ സി.ഐ.ടി.യു.

കൊച്ചി: ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടിയ സര്‍ക്കാര്‍ തീരുമാനം ചോദ്യംചെയ്‌ത്‌ ബാര്‍ ജീവനക്കാരുടെ സംഘടന. ഭരണാനുകൂല സംഘടനയായ സി.ഐ.ടി.യുവാണ്‌ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്‌. ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടിയ ഉത്തരവ്‌ റദ്ദാക്കണമെന്നാണ്‌ ആവശ്യം.
വിദേശമദ്യച്ചട്ടം സര്‍ക്കാര്‍ ഏകപക്ഷീയമായി ഭേദഗതി ചെയ്‌തെന്നു ഹര്‍ജിയില്‍ സി.ഐ.ടി.യു. ആരോപിച്ചു. തൊഴിലാളി സംഘടനകളോട്‌ ആലോചിക്കാതെയാണു സര്‍ക്കാര്‍ തീരുമാനമെടുത്തത്‌.
ബാര്‍ തൊഴിലാളികള്‍ തുടര്‍ച്ചയായി മണിക്കൂറുകള്‍ തൊഴിലെടുക്കേണ്ടി വരുന്നുവെന്നും സി.ഐ.ടി.യു. ഹര്‍ജിയില്‍ പറയുന്നു.

Ads by Google
Thursday 26 Feb 2026 11.35 PM
YOU MAY BE INTERESTED