Monday, March 16, 2026 Last Updated 0 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Feb 2026 11.35 PM

വെള്ളാപ്പള്ളി നടേശന്‌ പത്മവിഭൂഷന്‍ നല്‍കുന്നതിനെതിരേ ഹര്‍ജി

കൊച്ചി: വെള്ളാപ്പള്ളി നടേശനു പത്മവിഭൂഷന്‍ നല്‍കുന്നതിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി. ക്രിമിനല്‍ കേസ്‌ അടക്കം നിരവധി കേസുകളില്‍ പ്രതിയായ ആള്‍ക്ക്‌ പുരസ്‌കാരം നല്‍കുന്നതു നിയമവിരുദ്ധമാണെന്നാണ്‌ ആരോപണം.
കേസുകള്‍ പരിശോധിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനു വീഴ്‌ചപറ്റിയെന്നും പുരസ്‌കാരം നല്‍കാനുള്ള നടപടികള്‍ തടയണമെന്നുമാണ്‌ ആവശ്യം. ശ്രീനാരായണ ധര്‍മ്മ പ്രബോധന ട്രസ്‌റ്റാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌. മാരാരിക്കുളം പോലീസ്‌ എടുത്ത ആത്മഹത്യപ്രേരണക്കേസിലും മൈക്രോ ഫിനാന്‍സ്‌ കേസുകളിലും എസ്‌.എന്‍. ട്രസ്‌റ്റ്‌ കോളജുകളിലെ പണമിടപാട്‌ കേസുകളിലും വെള്ളാപ്പള്ളി പ്രതിയാണെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടു തേടിയ കോടതി സംസ്‌ഥാന സര്‍ക്കാരിനും വെള്ളാപ്പള്ളി നടേശനും നോട്ടീസ്‌ അയച്ചു. ഹര്‍ജി രണ്ടാഴ്‌ച കഴിഞ്ഞു പരിഗണിക്കാന്‍ മാറ്റി.

Ads by Google
Thursday 26 Feb 2026 11.35 PM
YOU MAY BE INTERESTED