Monday, March 16, 2026 Last Updated 14 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Feb 2026 11.35 PM

ഇറാനുമേല്‍ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ച്‌ യു.എസ്‌.

വാഷിങ്‌ടണ്‍: ആണവചര്‍ച്ചകളുടെ മൂന്നാംഘട്ടം ആരംഭിക്കുന്നതിനു മണിക്കൂറുകള്‍ക്കുമുമ്പ്‌ ഇറാനുമേല്‍ കൂടുതല്‍ ഉപരോധങ്ങളുമായി അമേരിക്ക. ഇറാന്റെ എണ്ണ വില്‍പ്പനയ്‌ക്കും ആയുധനിര്‍മാണത്തിനും സഹായം നല്‍കുന്ന വ്യക്‌തികള്‍ക്കും സ്‌ഥാപനങ്ങള്‍ക്കുമാണ്‌ ഉപരോധം ഏര്‍പ്പെടുത്തിയത്‌. കപ്പലുകള്‍ ഉള്‍പ്പെടെയുള്ളവയ്‌ക്കും ഉപരോധമുണ്ട്‌. ഇറാനില്‍നിന്നുള്ള പെട്രോളിയം ഉത്‌പന്നങ്ങള്‍ വിദേശത്തേക്ക്‌ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന വിവിധ സ്‌ഥാപനങ്ങളും ടാങ്കറുകളും ഉപരോധത്തിന്റെ പരിധിയില്‍ വരും. നൂതനായുധങ്ങള്‍ വികസിപ്പിക്കാനും ജനങ്ങളെ അടിച്ചമര്‍ത്താന്‍ സായുധസംഘങ്ങള്‍ക്കു പണം കണ്ടെത്താനുമായി എണ്ണവ്യാപാരത്തെ ഇറാന്‍ ഉപയോഗിക്കുകയാണെന്ന്‌ ആരോപിച്ചാണ്‌ ഉപരോധങ്ങള്‍ കടുപ്പിക്കുന്നതെന്ന്‌ അമേരിക്കന്‍ വൃത്തങ്ങള്‍ അറിയിച്ചു.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ ഇരുരാജ്യങ്ങളിലെയും പ്രതിനിധികള്‍ തമ്മില്‍ ഇന്നലെ അനുരഞ്‌ജന ചര്‍ച്ച ആരംഭിക്കുന്നതിനു തൊട്ടുമുമ്പാണ്‌ അമേരിക്കയുടെ ഉപരോധപ്രഖ്യാപനമെത്തിയത്‌.

Ads by Google
Thursday 26 Feb 2026 11.35 PM
YOU MAY BE INTERESTED