Monday, March 16, 2026 Last Updated 13 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Feb 2026 11.35 PM

ശരീരത്തിനകത്ത്‌ തുണിക്കഷണം: തുടര്‍നടപടി റിപ്പോര്‍ട്ട്‌ ലഭിച്ചശേഷം

കൊച്ചി; രോഗിയുടെ ശരീരത്തിനകത്ത്‌ തുണിക്കഷണം കുടുങ്ങിയ കേസില്‍ ഡോക്‌ടറെ പ്രതി ചേര്‍ത്തെങ്കിലും തുടര്‍നടപടി റിപ്പോര്‍ട്ട്‌ ലഭിച്ചശേഷമെന്ന്‌ പോലീസ്‌.വയനാട്‌ ഗവണ്‍മെന്റ്‌ മെഡി. കോളജില്‍ പ്രസവിച്ച യുവതിയുടെ ശരീരത്തിനകത്ത്‌ നിന്ന്‌ രണ്ടരമാസത്തിനുശേഷം തുണികഷണം പുറത്ത്‌ വന്നതുമായി ബന്ധപ്പെട്ട കേസില്‍ ഡോക്‌ടറെ പ്രതി ചേര്‍ത്തെങ്കിലും മെഡിക്കല്‍ ബോര്‍ഡിന്റെ വിദഗ്‌ദാഭിപ്രായവും കോടതി മുഖാന്തിരം പരിശോധനയ്‌ക്ക്‌ അയച്ചതിന്റെ റിപ്പോര്‍ട്ടും ലഭിച്ചശേഷമേ പ്രതിയ്‌ക്ക്‌ എതിരെ തുടര്‍നടപടി സ്വീകരിക്കുകയുള്ളൂവെന്ന്‌ മാനന്തവാടി ഡിവൈഎസ്‌പി വ്യക്‌തമാക്കി.
ചികിത്സാ പിഴവ്‌ തെളിവിന്റെ റിപ്പോര്‍ട്ട്‌ ലഭിക്കുന്നതിന്‌ മുമ്പ്‌ സംഭവത്തില്‍ ഡോക്‌ടറെ പ്രതിചേര്‍ത്ത നടപടിക്കെതിരെ അഡ്വ. കുളത്തൂര്‍ ജയ്‌സിങ്‌ മുഖ്യമന്ത്രിക്ക്‌ നല്‍കിയ പരാതി വയനാട്‌ ജില്ലാപോലീസ്‌ മേധാവിക്ക്‌ അന്വേഷണത്തിന്‌ കൈമാറിരുന്നു.മാനന്തവാടി ഡിവൈ.എസ്‌.പി. നല്‍കിയ മറുപടി കത്തിലാണ്‌ റിപ്പോര്‍ട്ട്‌ ലഭിക്കുന്നതിന്‌ മുമ്പ്‌ പ്രതിസ്‌ഥാനത്തുള്ള ഡോക്‌ടര്‍ക്കെതിരേ നടപടി സ്വീകരിക്കില്ലെന്ന്‌വ്യക്‌തത നല്‍കുന്നത്‌.മാനന്തവാടി പാറവിള വീട്ടിലെ ദേവി എന്ന സ്‌ത്രീയുടെ ശരീരത്തിനകത്ത്‌ നിന്നാണ്‌ തുണികഷണം പുറത്ത്‌ വന്നത്‌.
ചികിത്സാപിഴവ്‌ ആരോപിച്ചതോടെ മാനന്തവാടി പോലീസ്‌ ഡോക്‌ടറെയും നഴ്‌സിനെയും പ്രതിയാക്കി കഴിഞ്ഞ മാസം കേസ്‌ എടുത്തിരുന്നു.

രാജുപോള്‍

Ads by Google
Thursday 26 Feb 2026 11.35 PM
YOU MAY BE INTERESTED