Wednesday, March 18, 2026 Last Updated 53 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Thursday 26 Feb 2026 11.35 PM

പ്രതിപക്ഷനേതാവിനെ കണ്ടു; ജനതാദളിലെ ഒരു വിഭാഗം നേതാക്കള്‍ യു.ഡി.എഫിലേക്ക്‌

uploads/news/2026/02/827476/v.d.-satheesan-31.jpg

ആലപ്പുഴ: എല്‍.ഡി.എഫിന്റെ ഘടകകക്ഷിയും പുതുതായി രൂപവത്‌കരിച്ച പാര്‍ട്ടിയുമായ ഐ.എസ്‌.ജെ.ഡിയില്‍ ചേരാതെ വിട്ടുനിന്ന ജനതാദള്‍ (എസ്‌) നേതാക്കള്‍ പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശനുമായി ആലപ്പുഴയില്‍ ചര്‍ച്ച നടത്തി. ഈ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പം പ്രവര്‍ത്തിക്കാന്‍ ധാരണയായി.

ജനതാദള്‍ (എസ്‌) വക്‌താവും ദേശീയ നിര്‍വാഹക സമിതി അംഗവും സംസ്‌ഥാന ജനറല്‍ സെക്രട്ടറിയുമായ അഡ്വ. ബിജിലി ജോസഫ്‌ ദേശീയ കൗണ്‍സിലംഗവും കോട്ടയം മുന്‍ ജില്ലാ പ്രസിഡന്റുമായ അഡ്വ. മാത്യു ജേക്കബ്‌, ഇടുക്കി മുന്‍ ജില്ലാ പ്രസിഡന്റ്‌ ടി.പി. ജോസഫ്‌ എന്നിവരാണ്‌ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയത്‌.

കഴിഞ്ഞയാഴ്‌ച ഈ വിഭാഗത്തിന്റെ നേതാക്കള്‍ തൃശൂരില്‍ യോഗം ചേര്‍ന്നെടുത്ത തീരുമാനത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു കൂടിക്കാഴ്‌ച. വര്‍ഗീയതയെ ഫലപ്രദമായി ചെറുക്കാന്‍ കോണ്‍ഗ്രസില്ലാത്ത ഒരു രാഷ്‌ട്രീയ കൂട്ടുകെട്ടിനു കഴിയില്ലെന്ന ഉത്തമ ബോധ്യത്താലും എല്‍.ഡി.എഫ്‌ പ്രഖ്യാപിത നയങ്ങളില്‍നിന്നു വ്യതിചലിച്ച സാഹചര്യത്തിലുമാണ്‌ നാലര പതിറ്റാണ്ടു നീണ്ട മുന്നണിബന്ധം ഉപേക്ഷിക്കുന്നതെന്നും കൂടിക്കാഴ്‌ചക്കുശേഷം അവര്‍ പറഞ്ഞു.

Ads by Google
സ്വന്തം ലേഖകന്‍
Thursday 26 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google