Wednesday, March 18, 2026 Last Updated 50 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Feb 2026 06.53 PM

ദേശീയ ദിനത്തിന്റെ ഭാഗമായി കുവൈത്തില്‍ വ്യോമസേനയുടെ ആവേശകരമായ പ്രകടനം അരങ്ങേറി

ഐതിഹാസികമായ കുവൈത്ത് ടവേഴ്സിന് സമീപം നടന്ന ഈ അഭ്യാസപ്രകടനങ്ങൾ കാണാൻ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ വൻ ജനക്കൂട്ടമാണ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ തടിച്ചുകൂടിയത്.
kuwait

65-ാമത് ദേശീയ ദിനത്തിന്റെയും 35-ാമത് വിമോചന ദിനത്തിന്റെയും ഭാഗമായി കുവൈത്തില്‍ വ്യോമസേനയുടെ ആവേശകരമായ പ്രകടനം അരങ്ങേറി. ഐതിഹാസികമായ കുവൈത്ത് ടവേഴ്സിന് സമീപം നടന്ന ഈ അഭ്യാസപ്രകടനങ്ങൾ കാണാൻ സ്വദേശികളും പ്രവാസികളും ഉൾപ്പെടെ വൻ ജനക്കൂട്ടമാണ് അറേബ്യൻ ഗൾഫ് സ്ട്രീറ്റിൽ തടിച്ചുകൂടിയത്.

വിശുദ്ധ റമദാൻ മാസത്തിലെ വ്രതാനുഷ്ഠാനങ്ങൾക്കിടയിലും ആയിരക്കണക്കിന് കുടുംബങ്ങളാണ് ഈ വിസ്മയ കാഴ്ച ആസ്വദിക്കാനായി വാട്ടർഫ്രണ്ട് പാർക്കുകളിലും പരിസരങ്ങളിലും എത്തിയത്.വ്യോമസേനയുടെ കരുത്ത് വിളിച്ചോതുന്ന വിവിധ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ആകാശത്ത് വർണ്ണാഭമായ രൂപങ്ങൾ തീർത്തപ്പോൾ അത് കാണികളിൽ വലിയ ആവേശം സൃഷ്ടിച്ചു.

അഭ്യാസപ്രകടനത്തി അപ്പാച്ചെ, കാരക്കൽ ഹെലികോപ്റ്ററുകൾ, സി-130 ഹെർക്കുലീസ് ട്രാൻസ്‌പോർട്ട് വിമാനങ്ങൾ, ബോയിംഗ് സി-17 ഗ്ലോബ് മാസ്റ്റർ എന്നിവയ്‌ക്കൊപ്പം എഫ്/എ-18 ഹോർനെറ്റ്, യൂറോഫൈറ്റർ ടൈഫൂൺ എന്നീ അത്യാധുനിക യുദ്ധവിമാനങ്ങളും പങ്കെടുത്തു. വ്യോമാഭ്യാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുവൈറ്റ് നാവികസേനയും കോസ്റ്റ് ഗാർഡും സമുദ്രതീരത്ത് ഏകോപിപ്പിച്ചുള്ള പ്രദർശനങ്ങൾ നടത്തി.

Ads by Google
Thursday 26 Feb 2026 06.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google