Wednesday, March 18, 2026 Last Updated 19 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Feb 2026 05.26 PM

സിയാൽ വിവരാവകാശത്തിന്റെ പരിധിയിൽ വരും; ഹൈക്കോടതി ഉത്തരവ് ശരിവച്ച് സുപ്രീം കോടതി

സിയാൽ പബ്ലിക് അതോറിറ്റിയാണെന്നും വിവരാവകാശത്തിന്റെ പരിധിയിൽ വരുമെന്നുമുള്ള ഹൈക്കോടതി വിധിക്ക് എതിരായ ഹർജി തള്ളി.
cial suprem court

സിയാൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി. സിയാൽ പബ്ലിക് അതോറിറ്റിയാണെന്നും വിവരാവകാശത്തിന്റെ പരിധിയിൽ വരുമെന്നുമുള്ള ഹൈക്കോടതി വിധിക്ക് എതിരായ ഹർജി തള്ളി.

ഹർജി ജസ്റ്റിസ് വിക്രം നാഥ്‌ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് തള്ളിയത്. ബോർഡ് മീറ്റിങ്ങിന്റെ മിനിറ്റ്സ് നൽകണമെന്ന്‌ വിവരാവകാശ കമ്മിഷൻ 2019 ജൂൺ 20-ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ സിയാൽ കേരള ഹൈക്കോടതിയെ സമീപിച്ചത്.

തങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു സിയാലിന്റെ വാദം. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും സിയാലിന്റെ വാദം തള്ളിയിരുന്നു. ഇതിനെ ചോദ്യംചെയ്ത് സിയാൽ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. സിയാൽ ബോർഡ് മീറ്റിങ്ങിന്‍റെ അജണ്ട ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷനെ സമീപിച്ച എം.ആർ. അജയനുവേണ്ടി അഭിഭാഷകരായ ആർ. വെങ്കിട്ടരാമൻ, എം.കെ. അശ്വതി എന്നിവരാണ് സുപ്രീം കോടതിയിൽ ഹാജരായത്.

Ads by Google
Thursday 26 Feb 2026 05.26 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google