Wednesday, March 18, 2026 Last Updated 15 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Feb 2026 04.29 PM

ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; 2 മാവോസിസ്റ്റുകൾ കൊല്ലപ്പെട്ടു

നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പ്രദേശത്ത് നിന്ന് സേന കണ്ടെടുത്തു.
 chhattisgarh, maoists

ഛത്തീസ്ഗഡിലെ ബിജാപ്പൂർ ജില്ലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും പ്രദേശത്ത് നിന്ന് സേന കണ്ടെടുത്തു.

ഇന്ദ്രാവതി നദീതീരത്ത് മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. തിങ്കളാഴ്ച്ച പ്രദേശത്ത് സേന തിരച്ചിൽ നടത്തുന്നതിനിടയിൽ ഐഇഡി പൊട്ടിത്തെറിച്ച് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷാ സേന പ്രദേശത്ത് പരിശോധന ശക്തമാക്കിയത്.

അതേസമയം ഛത്തീസ്ഗഡ് നോർത്തേൺ ബസ്ത‌ർ കമ്മറ്റിയിലെ മാവോയിസ്റ്റുകൾ പൊലീസിൽ കീഴടങ്ങി. മല്ലേഷ്, റാനു പൊടിയം, മാസേ എന്നിവരാണ് കാങ്കേർ എസ്പിക്ക് മുന്നിൽ കീഴടങ്ങിയത്.

Ads by Google
Thursday 26 Feb 2026 04.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google