Wednesday, March 18, 2026 Last Updated 49 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Feb 2026 03.16 PM

ജി സുധാകരന്‍റെ പേര് ഇല്ല; സിറ്റിങ് എംഎൽഎമാരെ ഉൾപ്പെടുത്തി ആലപ്പുഴയിലെ സിപിഐഎം സ്ഥാനാർത്ഥി പട്ടിക

uploads/news/2026/02/827416/1.gif
photo - facebook

ആലപ്പുഴ : നിയമസഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ജില്ലാ സിറ്റിങ് എംഎല്‍എമാരെത്തന്നെ മത്സരിപ്പിക്കാന്‍ സിപിഐഎം നീക്കം . ജില്ലാ സെക്രട്ടിയേറ്റ് പട്ടികയിലാണ് സിറ്റിങ് എംഎല്‍എമാരത്തെന്നെ പാര്‍ട്ടി മണ്ഡലങ്ങളില്‍ നിന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പട്ടികയിൽ മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ ഇല്ല.

കായംകുളം, അരൂർ എന്നീ മണ്ഡലങ്ങളിൽ മാത്രമാണ് ഒന്നിലേറെ സ്ഥാനാർത്ഥികളെ നിർദേശിച്ചിരിക്കുന്നത്.കായംകുളം, അരൂർ എന്നിവിടങ്ങളിലാണ് പകരം സ്ഥാനാർത്ഥികളെ പരിഗണിക്കുന്നത്. കായംകുളത്ത് പ്രതിഭയ്ക്ക് പുറമെ ആർ നാസർ, കെ എച്ച് ബാബുജൻ എന്നിവരെയാണ് നിർദേശിച്ചിരിക്കുന്നത്‌. അരൂരിലും ആർ നാസറിനെ നിർദേശിച്ചിട്ടുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെക്കുറിച്ചുള്ള ആലോചനകൾ സിപിഐഎമ്മിൽ തകൃതിയായി നടക്കുകയാണ്. പത്തനംതിട്ട ജില്ലയിലെ ആറന്മുള മണ്ഡലത്തിൽ നിന്ന് വീണാ ജോർജ് വീണ്ടും ജനവിധി തേടും. വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കാൻ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമായിരുന്നു. കോന്നിയിൽ നിലവിലെ എംഎൽഎ കെ യു ജനീഷ്‌കുമാറിനെ മത്സരിപ്പിക്കാനും തീരുമാനമായിരുന്നു.

Ads by Google
Thursday 26 Feb 2026 03.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google