Wednesday, March 18, 2026 Last Updated 24 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Feb 2026 01.29 PM

ഉമ്മന്‍ചാണ്ടിക്ക് നേരെയുണ്ടായ കല്ലേറ് ; എല്ലാം ഓര്‍മ്മിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ ചാണ്ടി ഉമ്മന്റെ കവര്‍ ഫോട്ടോ

uploads/news/2026/02/827406/chandy-oommen.jpg

കോട്ടയം: ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിനെതിരേയുള്ള ആക്രമണം വന്‍ ചര്‍ച്ച ഉയര്‍ത്തിവിടുമ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നേരെ കണ്ണൂരില്‍ ഉണ്ടായ കല്ലേറിന്റെ ചിത്രം ഓര്‍മ്മിപ്പിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. സോഷ്യല്‍ മീഡിയയില്‍ കവര്‍ ചിത്രം മാറ്റി. വീണാ ജോര്‍ജിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഉമ്മന്‍ചാണ്ടിക്കെതിരായ ആക്രമണം കോണ്‍ഗ്രസ് സൈബര്‍ ഇടങ്ങളില്‍ ചര്‍ച്ചയായിരുന്നു.

2013 ഒക്ടോബറിലായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് നേരെ കല്ലേറുണ്ടായത്. കണ്ണൂര്‍ മൈതാനിയില്‍ അത്ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഉമ്മന്‍ചാണ്ടി. ഇന്നലെ വീണാജോര്‍ജ്ജിന് നേരെ ആക്രമിച്ചെന്ന് ആരോപിച്ച് അഞ്ചു കെ.എസ്. യു. പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. പിന്നാലെയാണ് ചിത്രം ചാണ്ടി ഉമ്മന്‍ കവര്‍ ചിത്രമാക്കിയിരിക്കുന്നത്.

വീണാജോര്‍ജ്ജിനെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായി ആക്രമിച്ചുവെന്നായിരുന്നു എഫ്ഐആര്‍. കെഎസ്യു പ്രവര്‍ത്തകര്‍ ആയുധം ഉപയോഗിച്ച് അക്രമിച്ചെന്നാണ് എഫ്ഐആറില്‍ ഉള്ളത്. 'കൊല്ലെടാ' എന്ന് അക്രോശിച്ചാണ് പ്രവര്‍ത്തകര്‍ എത്തിയതെന്നും മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് അക്രമിക്കുകയായിരുന്നുവെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.

മന്ത്രിയെ അക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ഗണ്‍മാനെയും അക്രമിച്ചതായി എഫ്ഐആറില്‍ ഉണ്ട്. മന്ത്രിയുടെ ഗണ്‍മാന്‍ എം എസ് അഭിലാഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെലീസ് കേസെടുത്തത്. മന്ത്രി വീണാ ജോര്‍ജും പരാതിക്കാരനായ ഗണ്‍മാനും തിരുവനന്തപുരത്തേക്ക് വന്ദേഭാരത് എക്‌സ്പ്രസില്‍ പോകുന്നതിനായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിന്റെ എന്‍ട്രന്‍സിലെത്തിയപ്പോഴായിരുന്നു സംഭവം. വീണാജോര്‍ജ്ജ് ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Ads by Google
Thursday 26 Feb 2026 01.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google