Wednesday, March 18, 2026 Last Updated 17 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Feb 2026 12.03 PM

വീണാജോര്‍ജ്ജിന്റെ പരിക്ക് ഗൗരവതരമെന്ന് സൂചന ; ആക്രമണത്തില്‍ കുഴിമന്തി ചലഞ്ചുമായി കെഎസ് യു

uploads/news/2026/02/827394/veena-george-attack.jpg

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിന് പരിക്കേറ്റ സംഭവത്തില്‍ മന്ത്രിക്ക് കഴുത്തില്‍ ഏറ്റ പരിക്ക് അല്‍പ്പം ഗൗരവമുള്ളതാണെന്നും ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യേണ്ടതില്ലെന്നും മെഡിക്കല്‍ബോര്‍ഡിന്റെ തീരുമാനം. 11 അംഗ മെഡിക്കല്‍ടീം യോഗം ചേര്‍ന്ന ശേഷമാണ് തീരുമാനം. കൂടുതല്‍ വിദഗ്ദ്ധ ചികിത്സ ആവശ്യമുണ്ടെങ്കില്‍ പിന്നീട് തിരുവനന്തപുരത്തേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മെഡിക്കല്‍ ബോര്‍ഡിലെ വിവിധ വിഭാഗത്തിലെ മേധാവികള്‍ ഇന്ന് രാവിലെ മന്ത്രിയെ പരിശോധന നടത്തിയിരുന്നു. കഴുത്തിലെ ഞരമ്പിന് ചെറിയ ക്ഷതം ഏറ്റതായിട്ടാണ് പുറത്തുവരുന്ന വിവരം. ഇന്നലെ തന്നെ് മരുന്നു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നീര്‍വീക്കത്തില്‍ കുറവ് വന്നിട്ടുണ്ട്. മന്ത്രിയുടെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാണ്. ന്യൂറോ, കാര്‍ഡിയോളജി വിഭാഗത്തിലെ വിദഗ്ദ്ധരും പരിശോധന നടത്തിയിരുന്നു.

വിശദമായ മെഡിക്കല്‍ ബുള്ളറ്റിന്‍ ഒരു മണിക്ക് പുറത്തുവിടും. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍വെച്ച് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അതേസമയം മന്ത്രിയെ ആക്രമിച്ചെന്ന ആരോപണം കെഎസ് യുവും കോണ്‍ഗ്രസും തള്ളുകയാണ്.

ആക്രമണത്തില്‍ കുഴിമന്തി ചലഞ്ചുമായി കെഎസ് യു മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റി രംഗത്ത് വന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കണ്ണൂരില്‍ വെച്ച് കെഎസ് യു പ്രവര്‍ത്തകര്‍ അക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ക്ക് കുഴിമന്തി നല്‍കുമെന്നാണ് പ്രഖ്യാപനം. ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ക്ക് ഒരു പവന്‍ സ്വര്‍ണം യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാക്കമ്മറ്റിയും പാരിതോഷികം പ്രഖ്യാപിച്ചു.

വീണാ ജോര്‍ജിനെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിലയ പ്രതിഷേധങ്ങളും നടക്കുകയാണ്. സിപിഐ എമ്മും ഇടത് വിദ്യാര്‍ത്ഥി സംഘടനകളും വ്യപകമായ പ്രതിഷേധ പ്രകടനങ്ങളാണ് സംഘടിപ്പിച്ചത്. കണ്ണൂരില്‍ ഡിസിസി ഓഫീസിനു നേരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഓഫീസിലേക്ക് പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തില്‍ കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരിക്ക് പരിക്കേറ്റു.

Ads by Google
Thursday 26 Feb 2026 12.03 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google