Wednesday, March 18, 2026 Last Updated 20 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Feb 2026 11.16 AM

അമ്മേ...ഞാന്‍ ഏറെ സ്‌നേഹിക്കുന്നു, അനിയനെ നോക്കണം ; കുവൈറ്റിലുള്ള അമ്മയ്ക്ക് സന്ദേശമിട്ടു ; യൂട്യൂബര്‍ ആത്മഹത്യ ചെയ്തു

uploads/news/2026/02/827390/komali.jpg

ഹൈദരാബാദ്: മാതാവിന് 'ഏറെ സ്‌നേഹിക്കുന്നു. അനുജനെ നോക്കണം' എന്ന സന്ദേശം ഇട്ടതിന് പിന്നാലെ തെലുങ്കാനയിലെ 21 കാരി യൂട്യുബറെ മരണമടഞ്ഞ നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ ഹൈദരാബാദിലെ വാടക വീട്ടില്‍ മരിച്ചനിലയില്‍ പാര്‍ട്ട് ടൈം യൂട്യൂബര്‍ ബോണു കൊമാലിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയ്ക്ക് 'ഐ ലവ് യു സോ മച്ച്' എന്ന് സന്ദേശം അയച്ചിച്ചിരുന്നു.

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം നിവാസിയായ കൊമാലി, ഹൈദരാബാദിലെ ഒരു സ്വകാര്യ കോളേജില്‍ ബിഎസ്സിക്ക് പഠിക്കുകതയാണ്. ഏകദേശം 11 മാസമായി ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന അവര്‍ യൂട്യൂബില്‍ ജീവിതശൈലിയും വ്യക്തിഗത വീഡിയോകളും സൃഷ്ടിച്ചു ശ്രദ്ധനേടിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ, കുവൈറ്റില്‍ ജോലി ചെയ്യുന്ന അമ്മ ബി സത്യ വരലക്ഷ്മിക്ക്, 'ഐ ലവ് യു മമ്മി സോ മച്ച്' എന്നും ഇളയ സഹോദരനെ നന്നായി നോക്കണമെന്നും ആവശ്യപ്പെട്ടും കോമാലി ഒരു സന്ദേശം അയച്ചു.

പിന്നീട് അവളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി കണ്ടെത്തി. ആവര്‍ത്തിച്ചുള്ള കോളുകള്‍ക്ക് മറുപടി ലഭിക്കാത്തപ്പോള്‍ മാതാവ് ഒരു സുഹൃത്തിനെ വിളിച്ചുപറയുകയും അയാള്‍ ചെന്ന് നോക്കിയപ്പോള്‍ സീലിംഗ് ഫാനില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവസ്ഥലത്തിന് സമീപം ഒരു ഗോവണിയും സാരിയും കണ്ടെത്തി. 27 വയസ്സുള്ള സോഫ്റ്റ്വെയര്‍ എഞ്ചിനീയറും സഹ യൂട്യൂബറുമായ ഒരാളുമായി കൊമാലി മൂന്ന് വര്‍ഷത്തെ പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു, എന്നാല്‍ ഇവര്‍ വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ആറ് മാസം മുമ്പും കൊമാലി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് പോലീസ് എത്തി മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി ഒസ്മാനിയ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. കടുത്ത മാനസീക സംഘര്‍ഷം ഉണ്ടാകുമ്പോള്‍ മാനസീകാരോഗ്യ വിദഗദ്ധരെ സമീപിക്കുക.)

Ads by Google
Thursday 26 Feb 2026 11.16 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google