Wednesday, March 18, 2026 Last Updated 22 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Feb 2026 11.03 AM

ആറന്മുളയില്‍ മൂന്നാം തവണയും വീണാജോര്‍ജ്ജ് ; പരിഗണിക്കാന്‍ ജില്ലാസെക്രട്ടേറിയേറ്റില്‍ തീരുമാനം

uploads/news/2026/02/827388/veena.jpg

തിരുവനന്തപുരം: കണ്ണൂരില്‍ ആക്രമിക്കപ്പെട്ടെന്ന വിവാദത്തിനിടയില്‍ ആറന്മുളയില്‍ വീണാജോര്‍ജ്ജിനെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഐഎം. സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റില്‍ ധാരണയായെന്നാണ് സൂചന. മൂന്നാം തവണയും വീണാജോര്‍ജ്ജ് ഇവിടെ മത്സരിക്കും. ആറന്മുളയില്‍ വീണാജോര്‍ജ്ജിന് വലിയ വിജയസാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും അവസരം.

ആറന്മുളയില്‍ വീണാജോര്‍ജ്ജ് മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്നായിരുന്നു ജില്ലാ സെക്രട്ടേറിയേറ്റില്‍ ഉണ്ടായ വിലയിരുത്തല്‍. 2016 ലെയും 2021 ലെയും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വീണാജോര്‍ജ്ജ് വന്‍ വിജയം നേടിയിരുന്നു. സിറ്റിംഗ് എംഎല്‍എ കെ.യു. ജീനീഷ്‌കുമാര്‍ കോന്നിയിലും മത്സരിക്കും. കോന്നിയിലെ നിയമസഭാ അംഗമായിരുന്ന ജനീഷ്‌കുമാര്‍ അടൂര്‍പ്രകാശ് 2019 ലോക് സഭാ തിരെഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ തുടര്‍ന്ന് ഒഴിവ് വന്ന ഉപതെരെഞ്ഞെടുപ്പിലായിരുന്നു ആദ്യമായി ജയിച്ചുകയറിയത്.

രണ്ടുപേര്‍ക്കും മൂന്നാം തവണ മത്സരിക്കാനാണ് അവസരം ലഭിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടേറിയേറ്റ് എടുത്ത തീരുമാനം സംസ്ഥാന സെക്രട്ടേറിയേറ്റിന് വിടുകയും അവിടെ നിന്നും അന്തിമ തീരുമാനം കൈക്കൊള്ളുകയും ചെയ്യും. പത്തനംതിട്ടയിലെ അഞ്ചു സീറ്റില്‍ രണ്ടെണ്ണത്തിലാകും സിപിഐഎം മത്സരിക്കുക. മറ്റുസീറ്റുകളില്‍ കേരളാകോണ്‍ഗ്രസും സിപിഐയും ആര്‍ജെഡി യും മത്സരിക്കും.

Ads by Google
Thursday 26 Feb 2026 11.03 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google