Wednesday, March 18, 2026 Last Updated 22 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Feb 2026 09.14 AM

അയ്യപ്പഭക്തി മോദിയെ കണ്ട് പെട്ടെന്നുണ്ടായതല്ല ; കോണ്‍ഗ്രസും കമ്യുണിസ്റ്റുമൊന്നും അയ്യന് മുകളിലല്ലെന്ന് സുരേഷ്‌ഗോപി

uploads/news/2026/02/827340/sureshgopi.jpg

തിരുവനന്തപുരം: കോണ്‍ഗ്രസും കമ്യൂണിസ്റ്റു പാര്‍ട്ടിയും ഒന്നും ശബരിമല അയ്യപ്പന് മുകളിലല്ല എന്നും അയ്യന്‍ തനിക്ക് ജേഷ്ഠ സഹോദരനെ പോലെയാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. 2014 ല്‍ മോദിയെ കണ്ടതിനുശേഷം തനിക്ക് പെട്ടെന്ന് ഉണ്ടായതല്ല അയ്യപ്പവിശ്വാസം എന്നും എട്ടാംക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യമായി ശബരിമലയ്ക്ക് പോയയാളാണെന്നും പറഞ്ഞു.

താന്‍ ഇക്കാര്യം മുമ്പും പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ ജാതീയമായി വിമര്‍ശിച്ച നമ്മുടെ നാട്ടിലെ കോമരങ്ങളാണ് ഇപ്പോള്‍ മതേരത്വത്തിനായി പോരാടുന്നതെന്നും പറഞ്ഞു. 1973ല്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആണ് താന്‍ ആദ്യം ശബരിമലയില്‍ പോയത്. അതിന് ശേഷം അമ്പതിന് മേലെ തവണ ശബരിമല ചവിട്ടിയുള്ള പെരിയ സ്വാമി ആണെന്ന് താന്‍ പറയുന്നില്ല പക്ഷെ അന്‍പ് സ്വാമിയാണ് താനെന്നും പറഞ്ഞു.

ചെങ്ങന്നൂരില്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടത്തിയ 'വിശ്വാസ ജനസഭ' എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അയ്യപ്പന്റെ ജന്മദിനമായ ഏപ്രില്‍ ഒന്നിന് കേരളത്തിലെ വിശ്വാസികള്‍ വീടുകളില്‍ ചിരാത് തെളിയിക്കണമെന്നും അയ്യന്റെ ജന്മദിനമായ പൈങ്കുനി ഉത്രം ദിനമായ ഏപ്രില്‍ ഒന്നിന് കേരളത്തില്‍ വിശ്വാസികളുടെ ഭവനങ്ങളില്‍ ചിരാത് തെളിയിക്കണമെന്നും പറഞ്ഞു.

വിശ്വാസികളെ നശിപ്പിക്കാന്‍ മുതിര്‍ന്നവര്‍ക്കുള്ള ചിതയൊരുക്കുന്ന അഗ്‌നിയാണതെന്ന് വിളിച്ചു പറയാന്‍ നമുക്ക് സാധിക്കണം. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഏപ്രില്‍ ഒന്നിന് അയ്യന്‍ ജന്മ ജ്യോതി തെളിയും. കേരളത്തിലെ ഈ ദീപപ്രഭ മകരവിളക്കിന്റെ പ്രഭ പോലെ തെളിഞ്ഞു നില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

Ads by Google
Thursday 26 Feb 2026 09.14 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google