Monday, March 16, 2026 Last Updated 0 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Wednesday 25 Feb 2026 11.34 PM

എയിംസ്‌: കേന്ദ്രം രണ്ടാഴ്‌ചയ്‌ക്കകം മറുപടി നല്‍കണം, അതൃപ്‌തി രേഖപ്പെടുത്തി ഹൈക്കോടതി

uploads/news/2026/02/827310/k9.jpg

കൊച്ചി: ഓള്‍ ഇന്ത്യാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസ്‌ (എയിംസില്‍) സാധ്യതാ പഠനം വൈകുന്നതില്‍ അതൃപ്‌തി രേഖപ്പെടുത്തി ഹൈക്കോടതി.
എയിംസ്‌ വേണമെന്ന സംസ്‌ഥാനത്തിന്റെ ആവശ്യത്തെ നിസാരമായി കാണാനാവില്ല. സാധ്യത പഠനത്തിന്റെ കാര്യത്തില്‍ മറുപടി നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. കേന്ദ്രം മറുപടി നല്‍കാന്‍ നാലാഴ്‌ച കൂടി സമയം ചോദിച്ചു. ഇത്രയും സമയം നല്‍കാനാകില്ലെന്നു പറഞ്ഞ ഹൈക്കോടതി, രണ്ടാഴ്‌ചയ്‌ക്കകം മറുപടി നല്‍കാന്‍ നിര്‍ദേശിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധിയോട്‌ ഓണ്‍ലൈന്‍ ഹാജരാവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. എയിംസ്‌ കാസര്‍ഗോഡ്‌ ജനകീയ കൂട്ടായ്‌മയാണു ഹര്‍ജി നല്‍കിയത്‌.

Ads by Google
സ്വന്തം ലേഖകന്‍
Wednesday 25 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google