Wednesday, March 18, 2026 Last Updated 0 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Mar 2026 10.48 AM

ഹോര്‍മുസ് കടലിടുക്ക് ബലമായി തുറക്കാന്‍ അമേരിക്ക ; ഇന്ത്യ നാവികസൈനിക നീക്കത്തില്‍ പങ്കാളിയാകില്ല

uploads/news/2026/03/830447/hormuz-sea-way.jpg

ന്യൂഡല്‍ഹി: ക്രൂഡ് ഓയില്‍, പാചകവാതക പ്രതിസന്ധി അനുഭവിക്കുന്ന സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്ക് ബലമായി തുറക്കാനുള്ള അമേരിക്കനേതൃത്വം നല്‍കുന്ന നാവികസൈനിക നീക്കത്തില്‍ ഇന്ത്യ പങ്കാളിയാകില്ല. ഇപ്പോള്‍ ഈ ഓപ്പറേഷന്റെ ഭാഗമാകേണ്ട സാഹചര്യമില്ലെന്നും പകരം ഇറാനുമായി നയതന്ത്ര ചര്‍ച്ചയിലൂടെ ഇന്ത്യന്‍ കപ്പലുകള്‍ക്ക് പോകാന്‍ സാഹചര്യമൊരുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

എണ്ണയും വാതകവും എത്തുന്നത് പ്രധാനമായും ഗള്‍ഫ് മേഖലയില്‍ നിന്നുമായതിനാല്‍ സാധാരണഗതിയില്‍ നുറുകണക്കിന് കപ്പലുകലാണ് ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്ക് വന്നുകൊണ്ടിരുന്നതാണ്. ഇതില്‍ നേരത്തേ ഇന്ത്യയിലേക്ക് പാചകവാതകവുമായി രണ്ടു കപ്പലുകളും ക്രൂഡ് ഓയിലുമായി രണ്ടുകപ്പലുകളും ഇറാന്‍ പോകാന്‍ അനുവദിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇറാനുമായുള്ള ചര്‍ച്ചകള്‍ ഫലം കണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ വ്യക്തമാക്കി. പാചകവാതകത്തിന്റെ 40 ശതമാനം ഖത്തറില്‍ നിന്നും ക്രൂഡ് ഓയിലിന്റെ വരവും ഗള്‍ഫ് മേഖലയില്‍ നിന്നുമാണ്. ഇന്ത്യയില്‍ 50 ശതമാനം ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ക്രൂഡ് ഓയിലും 25 ശതമാനം ഗള്‍ഫില്‍ നിന്നുമാണ്.

നേരത്തേ പാചകവാതകവുമായി രണ്ടു ടാങ്കറുകള്‍ ഇന്ത്യയിലേക്ക് എത്തിയിരുന്നു. ഇന്ത്യന്‍ നാവികസേന ഈ ടാങ്കറുകള്‍ക്കൊപ്പം ഉണ്ടായിരുന്നു. കൂടുതല്‍ കപ്പലുകള്‍ ഹോര്‍മുസ് വഴി കടത്തിവിടണമെന്ന ആവശ്യം ഇന്ത്യ ഇറാന് മുന്നിലേക്ക് വെച്ചിട്ടുണ്ട്. ഇപ്പോള്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ബല്‍ജിയത്തിലാണ് ഉള്ളത്. ഇറാനുമായി നിരന്തരം ചര്‍ച്ച നടത്തുന്നുണ്ടെന്നും ഫലം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ഹോര്‍മൂസ് കടലിടുക്കിന്റെ കാര്യത്തില്‍ ഈ മേഖലയിലെ രാജ്യങ്ങളെല്ലാം ചേര്‍ന്ന് ഹോര്‍മൂസ് കടലിടുക്ക് വഴി എണ്ണടാങ്കറുകള്‍ക്ക് സുരക്ഷയൊരുക്കാന്‍ നാവികസേനയുടെ സഖ്യം ഉണ്ടാക്കണമെന്നാണ് അമേരിക്ക ഇപ്പോള്‍ മുമ്പോട്ട് വെച്ചിരിക്കുന്ന നിര്‍ദേശം. അതേസമയം ഇന്ത്യ ഇത് അംഗീകരിക്കുന്നില്ല. നാവികസേനയെ ഒരു ഓപ്പറേഷന്റെ ഭാഗമാക്കേണ്ട സാഹചര്യമില്ല എന്നതണ് ഇന്ത്യയുടെ നിലപാട്. പകരം ഇറാനുമായി ചര്‍ച്ച നടത്തുന്ന കാര്യമാണ് കുടുതല്‍ നല്ലതെന്ന നിലയിലുള്ള ആലോചനയാണ് ഇന്ത്യയ്ക്കുള്ളത്.

Ads by Google
Monday 16 Mar 2026 10.48 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google