Monday, March 16, 2026 Last Updated 4 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Mar 2026 10.20 AM

പണം വാങ്ങി സീറ്റുകള്‍ ക്രൈസ്തവര്‍ക്ക് വില്‍ക്കുന്നു ; തൃശൂര്‍ ഡിസിസിയ്ക്ക് നേരെ പുതിയ ആരോപണം

uploads/news/2026/03/830444/congrass.jpg

തൃശൂര്‍: കോണ്‍ഗ്രസില്‍ സീറ്റുകച്ചവടം എന്നാരോപിച്ച് ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍. പണത്തിന് വേണ്ടി സീറ്റ് ക്രൈസ്തവര്‍ക്ക് വിറ്റു എന്നാണ് ആക്ഷേപം. കോണ്‍ഗ്രസില്‍ വര്‍ഗ്ഗീയപ്രീണനമെന്ന ആരോപണം ശക്തമാകുന്നതിനിടയിലാണ് പുതിയ വിവാദം. ക്രൈസ്തവര്‍ക്ക് പണം വാങ്ങി നിര്‍ണ്ണായക പദവികള്‍ കൈമാറുന്നെന്ന ആരോപണം നിലനില്‍ക്കേയാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സ്ഥാനാര്‍ത്ഥിനിര്‍ണ്ണയ ചര്‍ച്ചകള്‍ സജീവമായി പുരോഗമിക്കുമ്പോള്‍ ഡിസിസി ഓഫീസിന് മുന്നിലാണ് ഇത്തരത്തിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുമ്പ് മേയര്‍ പദവിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഉയര്‍ന്നതിന് സമാനമായ ആരോപണമാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലും ക്രൈസ്തവര്‍ക്ക് പണം വാങ്ങി സീറ്റു നല്‍കുന്നു എന്നാണ് ഉയര്‍ന്നു വന്നിരിക്കുന്ന ആരോപണം. ഡിസിസി അദ്ധ്യക്ഷനെതിരേ ഗുരുതര ആരോപണവും ഉന്നയിച്ചിട്ടുണ്ട്.

തൃശൂരില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചകര്‍ നിലനില്‍ക്കുന്നുണ്ട്. അതിനിടയിലാണ് പണം വാങ്ങി സീറ്റ് ക്രൈസ്തവര്‍ക്ക് നല്‍കുന്നെന്ന ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഈ സ്വഭാവത്തിലുള്ള പോസ്റ്ററുകള്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുകയാണ്. നേരത്തേ ക്രൈസ്തവ സഭ സര്‍ക്കുലര്‍ ഇറക്കി കോണ്‍ഗ്രസിനോട് കുടുതല്‍ സീറ്റുകള്‍ ചോദിച്ച വാര്‍ത്തയും പുറത്തുവന്നിരുന്നു.

Ads by Google
Monday 16 Mar 2026 10.20 AM
YOU MAY BE INTERESTED
Ads by Google
Ads by Google