തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ഇടതുമുന്നണി നേരത്തെ പ്രഖ്യാപിച്ചതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അവരുടെ വിധി ജനം നേരത്തെ എഴുതിക്കഴിഞ്ഞെന്നും സിപിഎമ്മിനേയും കോണ്‍ഗ്രസിനെയും കേരളത്തിലെ ജനങ്ങള്‍ക്ക് മതിയായെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു.
കേരളത്തിലെ ജനതയ്ക്ക് ഇനിയാവശ്യം വികസന രാഷ്ട്രീയമാണെന്നും അതു നല്‍കാന്‍ ബിജെപിയ്ക്കും എന്‍ഡിഎയ്ക്കും മാത്രമേ സാധിക്കൂ എന്നും പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും രാഷ്ട്രീയവിവാദങ്ങള്‍ക്ക് പുറകേ പോകുന്നതിന് കാരണം സാധാരണ ജനങ്ങളുടെ ദുരിതപൂര്‍ണ്ണമായ അവസ്ഥയെ മറികടക്കാന്‍ വേണ്ടിയാണെന്നും പറഞ്ഞു.
ശബരിമലയില്‍ അടക്കം നിലപാട് മാറ്റിയ ഇടതു സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരെ ചുമത്തിയ ആയിരക്കണക്കിന് കേസുകള്‍ പിന്‍വലിക്കാന്‍ കൂടി തയ്യാറാവണം. ജനങ്ങളുടെ നല്ല ഭാവിക്കായാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത് എന്ന ബോധ്യത്തോടെ മുന്നോട്ട് പോകും.പുതിയ കേരളം സൃഷ്ടിക്കണമെങ്കില്‍ മാറ്റം അനിവാര്യമാണെന്നും നാടിന്റെയും നാട്ടുകാരുടേയും ഭാവി പ്രവചിക്കുന്ന തെരഞ്ഞെടുപ്പാണെന്നും പറഞ്ഞു.
നടക്കാന്‍ പോകുന്നത് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ്. കേരളത്തില്‍ എല്ലാവിഭാഗം ജനങ്ങളുടേയും പിന്തുണ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് ഉണ്ടെന്നും 140 മണ്ഡലങ്ങളിലും എന്‍ഡിഎ ഒറ്റക്കെട്ടായി മത്സരിക്കുമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി രാജീവ് ചന്ദ്രശേഖര്‍. ജനങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റം കേരളത്തില്‍ കാഴ്ച വെയ്ക്കാന്‍ ബിജെപിക്കാവും. മാറാത്തത് ഇനി മാറുമെന്നും കേരളം വളരുമെന്നുമുള്ള മുദ്രാവാക്യമാണ് ബിജെപിയും എന്‍ഡിഎയും ഈ തെരഞ്ഞെടുപ്പില്‍ മുമ്പോട്ട് വെയ്ക്കുന്നതെന്നും പറഞ്ഞു.