Monday, March 16, 2026 Last Updated 6 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Monday 16 Mar 2026 10.04 AM

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ട്രോള്‍ യുദ്ധവും ; എല്‍ഡിഎഫിനെയും യുഡിഎഫിനെയും പരിഹസിച്ച് തുടക്കമിട്ട് ബിജെപി

uploads/news/2026/03/830442/troll-ad.jpg

തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം 'പരസ്യയുദ്ധ'ത്തിലേക്ക് നീങ്ങുന്നതിന്റെ സൂചന നല്‍കിക്കൊണ്ട് ബിജെപിയുടെ ആദ്യനീക്കം. എല്‍ഡിഎഫിനെയും യുഡിഎഫിനെയും പരിഹസിച്ചുള്ള ബിജെപിയുടെ ട്രോള്‍ പത്രപ്പരസ്യങ്ങള്‍ ശ്രദ്ധ നേടുന്നു. എല്‍ഡിഎഫും യുഡിഎഫും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നാണ് ഈ തെരഞ്ഞെടുപ്പില്‍ ബിജെപി മുമ്പോട്ട് വെയ്ക്കുന്ന പ്രധാന ആരോപണം. പൊള്ളയായ വാഗ്ദാനങ്ങള്‍, പറഞ്ഞുപറ്റിക്കല്‍, വേഷപ്പകര്‍ച്ച തുടങ്ങിയ പരസ്യവാചകങ്ങള്‍ നലകി രണ്ടു പേര്‍ക്കും തമ്മില്‍ വ്യത്യാസമില്ലെന്നും ജമാഅത്തെ പോലെയുള്ള വര്‍ഗ്ഗീയ ശക്തികളെ ആരു സ്വന്തമാക്കി എന്ന കാര്യത്തില്‍ മാത്രമാണ് തര്‍ക്കമെന്നുമാണ് ആരോപണം.

യുഡിഎഫിനും എല്‍ഡിഎഫിനുമെതിരെ രൂക്ഷമായ പരിഹാസമാണ് നടത്തിയിരിക്കുന്നത്. 'രണ്ടും രണ്ടല്ല, ഒന്നാണ്' എന്ന ടാഗ്ലൈനോടെ, ഹിറ്റ് സിനിമകളിലെ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ബിജെപി ഈ പ്രചാരണം മുന്നോട്ട് വെക്കുന്നത്. മലയാളികള്‍ക്ക് സുപരിചിതമായ സിനിമാ രംഗങ്ങള്‍ ഉപയോഗിച്ച് ഈ 'അവിശുദ്ധ കൂട്ടുകെട്ടിനെ' പരിഹസിക്കാനാണ് എന്‍ഡിഎ ശ്രമിക്കുന്നത്. യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ പ്രത്യക്ഷത്തില്‍ എതിര്‍പ്പിലാണെന്ന് തോന്നിക്കുമെങ്കിലും പല കാര്യങ്ങളിലും ഇവര്‍ ഒത്തുകളിക്കുകയാണെന്ന് പരസ്യം ആരോപിക്കുന്നു.

ജയനും നസീറും തമ്മിലുള്ള ഫൈറ്റ് രംഗത്തിന് ശേഷം പരസ്പരം സഹോദരങ്ങളാണെന്ന് ക്‌ളൈമാക്‌സില്‍ ചേട്ടാ അനിയാ എന്ന് വിളിക്കുന്നത് ് പോലെയുള്ള രംഗം നല്‍കി പറഞ്ഞു പറ്റിക്കലില്‍ ഒന്നാണ് എന്നതാണ് ഒരു ട്രോള്‍. ഹിറ്റ് സിനിമയായ കാബൂളിവാലയിലെ കന്നാസിനെയും കടലാസിനെയും ചിത്രീകരിച്ച് പൊള്ള വാഗ്ദാനങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും ഒന്നാണെന്ന് പറയുന്നതാണ് മറ്റൊരു ട്രോള്‍. മൂന്നാമതൊന്ന് നടി ഫിലോമിനയുടെ സിനിമകളിലെ വേഷപകര്‍ച്ച നലകിയ ശേജം ജമാ അത്തെ സഖ്യത്തില്‍ ഒന്നാണെന്നും പരസ്യവാചകം നല്‍കിയിരിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം.

Ads by Google
Monday 16 Mar 2026 10.04 AM
YOU MAY BE INTERESTED
Ads by Google
Ads by Google