Tuesday, March 17, 2026 Last Updated 6 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.34 PM

സാംസ്‌കാരിക വീണ്ടെടുപ്പിന്റെ തുടക്കം: രാജീവ്‌ ചന്ദ്രശേഖര്‍

uploads/news/2026/02/827308/k7.jpg

തിരുവനന്തപുരം: 'കേരളം' എന്ന പേരുമാറ്റം നാടിന്റെ സാംസ്‌കാരിക വീണ്ടെടുപ്പിന്റെ തുടക്കമാണെന്നു ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍. ചരിത്രപരമായ ഈ നടപടി ആവശ്യപ്പെട്ട്‌ കഴിഞ്ഞ ജനുവരി 12ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയിരുന്നു. ഏഴു പതിറ്റാണ്ടായി നിലനിന്ന പ്രശ്‌നം പരിഹരിച്ച പ്രധാനമന്ത്രിക്കു നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷുകാരും മറ്റുള്ളവരും മായ്‌ക്കാന്‍ ശ്രമിച്ചിട്ടും അതിജീവിച്ച നമ്മുടെ ചരിത്രം, ഭാഷ, വേരുകള്‍ എന്നിവ സംരക്ഷിക്കാനും പൈതൃകത്തെ ആദരിക്കാനും 'കേരളം' എന്ന പേരുമാറ്റം അനിവാര്യമാണ്‌. നമ്മുടെ മൂല്യങ്ങളെ ലംഘിച്ചതിനും മലയാളികളെ ദ്രോഹിച്ചതിനും സി.പി.എമ്മിനും കോണ്‍ഗ്രസിനും അവരുടെ സഖ്യകക്ഷികള്‍ക്കും വലിയ ചരിത്രമാണുള്ളത്‌.
പൈതൃകം, സുരക്ഷ, എല്ലാവര്‍ക്കും വികസനം എന്നിവയ്‌ക്കായി ബി.ജെ.പി ഉറച്ചുനില്‍ക്കും. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം വികസിതകേരളം, സുരക്ഷിതകേരളം, വിശ്വാസസംരക്ഷണം എന്നിവ മുദ്രാവാക്യങ്ങളല്ല, ദൗത്യമാണെന്നും രാജീവ്‌ ചന്ദ്രശേഖര്‍ പറഞ്ഞു.

Ads by Google
Wednesday 25 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google