Monday, March 16, 2026 Last Updated 6 Min 20 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.34 PM

ആക്രമണം കോണ്‍ഗ്രസിന്റെ ഹീനരാഷ്‌ട്രീയം: മുഖ്യമന്ത്രി

uploads/news/2026/02/827304/k3.jpg

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ കെ.എസ്‌.യു. ആക്രമണം കോണ്‍ഗ്രസിന്റെ ഹീനരാഷ്‌ട്രീയമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലുണ്ടായതു പ്രതിഷേധ പ്രകടനമല്ല, ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്‌. പ്ലാറ്റ്‌ ഫോമിലേക്കു നടക്കുമ്പോഴാണ്‌ മന്ത്രി ആക്രമിക്കപ്പെട്ടത്‌. ഔദ്യോഗിക ഏജന്‍സികളടക്കം അംഗീകരിച്ച, രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണു കേരളത്തിലേത്‌. എന്നിട്ടും ചില സംഭവങ്ങള്‍ പര്‍വതീകരിച്ച്‌ അതില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരേ ആക്രമണം നടത്തുന്നതു രാഷ്‌ട്രീയമല്ല, രാഷ്‌ട്രീയ ആഭാസമാണ്‌. അനുയായികളെ കയറൂരിവിട്ട്‌ ക്രമസമാധാനം തകര്‍ക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ കോണ്‍ഗ്രസ്‌ കരുതരുത്‌. ആക്രമണത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും നേതൃത്വത്തിനാണ്‌. അടിസ്‌ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ച്‌ രാഷ്‌ട്രീയത്തെ മലീമസമാക്കുന്ന അവരുടെ ശൈലിയുടെ പ്രതിഫലനമാണ്‌ കെ.എസ്‌.യു. ആക്രമികളിലൂടെ പുറത്തുവന്നത്‌. ഇത്‌ അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്‌-പിണറായി പറഞ്ഞു.

Ads by Google
Wednesday 25 Feb 2026 11.34 PM
YOU MAY BE INTERESTED