Thursday, March 19, 2026 Last Updated 1 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.33 PM

ജീവനക്കാരുടെ വിവരശേഖരണം ഗൗരവതരം; മുഖ്യമന്ത്രിയുടെ അറിവോടെയെന്നു ചെന്നിത്തല

പത്തനംതിട്ട: തെരഞ്ഞെടുപ്പ്‌ ആവശ്യത്തിനായി സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വിവരങ്ങള്‍ ശേഖരിച്ചത്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള നിര്‍ദേശാനുസരണമെന്ന്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകസമിതിയംഗം രമേശ്‌ ചെന്നിത്തല. വിവരച്ചോര്‍ച്ച അത്യന്തം ഗൗരവതരമാണെന്നും അദ്ദേഹം തിരുവല്ലയില്‍ പറഞ്ഞു. കെ. സ്‌മാര്‍ട്ട്‌ ആപ്ലിക്കേഷനില്‍നിന്നു ഉദ്യോഗസ്‌ഥരുടെ സമ്പൂര്‍ണ വിവരങ്ങള്‍ പി.ആര്‍.ഡിക്ക്‌ കൈമാറണമെന്ന്‌ ആവശ്യപ്പെട്ട്‌ കത്ത്‌ നല്‍കിയത്‌ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി സീറാം സാംബശിവറാവു ആണ്‌. ഈ ആവശ്യമുന്നയിച്ച്‌ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 ന്‌ ചീഫ്‌ മിഷന്‍ ഡയറക്‌ടര്‍ക്കു കത്ത്‌ അയച്ചിട്ടുണ്ട്‌. സെന്‍ട്രലൈസ്‌്ഡ്‌ നോട്ടിഫിക്കേഷന്‍ ഹബ്‌ ഫോര്‍ ഗവണ്‍മെന്റ്‌ സര്‍വീസസ്‌ എന്ന പേരില്‍ സര്‍ക്കാര്‍ ഒരു ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ സിസ്‌റ്റം ആരംഭിക്കുന്നുവെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പ്‌ ഇതിനായി പ്രവര്‍ത്തനം ആരംഭിച്ചുവെന്നും കത്തില്‍ പറയുന്നു. എല്ലാ വകുപ്പുകളില്‍നിന്നും ജീവനക്കാരുടെ വ്യക്‌തിഗത വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും കത്തിലുണ്ട്‌. ഇതിന്റെ ഭാഗമായി കെ- സ്‌മാര്‍ട്ട്‌ ആപ്ലിക്കേഷനില്‍നിന്ന്‌ എക്‌സല്‍ ഫോര്‍മാറ്റില്‍ ഫോണ്‍ നമ്പര്‍, പേര്‍, പ്രായം, ജെന്‍ഡര്‍, ജില്ല, താലൂക്ക്‌, വാര്‍ഡ്‌, ലോക്കല്‍ ബോഡി എന്ന ഫോര്‍മാറ്റില്‍ വിശദാംശങ്ങള്‍ നല്‍കാനുമാണ്‌ നിര്‍ദേശം.

Ads by Google
Wednesday 25 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
Ads by Google