Monday, March 16, 2026 Last Updated 13 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.33 PM

സുസ്‌ഥിരതയാര്‍ന്ന ഊര്‍ജോത്‌പാദനം ലക്ഷ്യം: മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: ഗുണമേന്മയും സുസ്‌ഥിരതയുമാര്‍ന്ന ഊര്‍ജോത്‌പാദനമാണ്‌ സംസ്‌ഥാനത്തിന്റെ ലക്ഷ്യമെന്ന്‌ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സംസ്‌ഥാന ഊര്‍ജ സംരക്ഷണ അവാര്‍ഡ്‌ വിതരണച്ചടങ്ങ്‌ തിരുവനന്തപുരത്ത്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷങ്ങളിലെ പ്രകടനം വിലയിരുത്തി വിവിധ വിഭാഗങ്ങളിലായി ആദരിക്കപ്പെട്ട സ്‌ഥാപനങ്ങള്‍ സംസ്‌ഥാനത്തിന്റെ അഭിമാനമാണെന്നു ശിവന്‍കുട്ടി പറഞ്ഞു.
ഊര്‍ജ വകുപ്പിന്‌ കീഴിലുള്ള എനര്‍ജി മാനേജ്‌മെന്റ്‌ സെന്റര്‍ മുഖേനയാണ്‌ അവാര്‍ഡിന്‌ അര്‍ഹരായവരെ തെരഞ്ഞെടുത്തത്‌. ഏഴ്‌ വിഭാഗങ്ങളിലായി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്‌തു. വന്‍കിട ഊര്‍ജ ഉപയോക്‌താക്കളുടെ വിഭാഗത്തില്‍ കൊച്ചിന്‍ ഷിപ്‌ യാര്‍ഡ്‌ ലിമിറ്റഡ്‌ അവാര്‍ഡ്‌ ഏറ്റുവാങ്ങി. ചെറുകിട വിഭാഗത്തില്‍ കോഴിക്കോട്‌ ഫോര്‍ച്യൂണ്‍ ഇലാസ്‌റ്റോമേഴ്‌സ്‌ ൈപ്രവറ്റ്‌ ലിമിറ്റഡും കെട്ടിടങ്ങളുടെ വിഭാഗത്തില്‍ തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡും സ്‌ഥാപനങ്ങള്‍/സംഘടനകള്‍ വിഭാഗത്തില്‍ കേരള സര്‍വകലാശാലയും പുരസ്‌കാരത്തിനര്‍ഹരായി. വിവിധ വിഭാഗങ്ങളിലായി പ്രത്യേക പരാമര്‍ശത്തിനും പ്രോത്സാഹന സമ്മാനങ്ങള്‍ക്കും അര്‍ഹരായവരെയും ആദരിച്ചു. വന്‍കിട വിഭാഗത്തില്‍ കോഴിക്കോട്‌ പി.കെ. സ്‌റ്റീല്‍ കാസ്‌റ്റിങ്‌സ്‌ ൈപ്രവറ്റ്‌ ലിമിറ്റഡ്‌, തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്‌ട്‌സ്‌ ലിമിറ്റഡ്‌ എന്നിവയും ഇടത്തരം വിഭാഗത്തില്‍ ആലപ്പുഴ വി.കെ.എല്‍. സീസണിങ്‌സ്‌ ൈപ്രവറ്റ്‌ ലിമിറ്റഡ്‌, കണ്ണൂര്‍ ഡയറി എന്നിവയും പുരസ്‌കാരത്തിന്‌ അര്‍ഹരായി.

Ads by Google
Wednesday 25 Feb 2026 11.33 PM
YOU MAY BE INTERESTED