Monday, March 16, 2026 Last Updated 6 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.33 PM

പേരുമാറ്റമല്ല, പദ്ധതികളാണ്‌ വേണ്ടത്‌: തരൂര്‍

ന്യൂഡല്‍ഹി: സംസ്‌ഥാനത്തിന്റെ പേര്‌ 'കേരളം' എന്ന്‌ മാറ്റുന്നതിനെച്ചൊല്ലി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്‌ എം.പി. ശശി തരൂര്‍. സര്‍ക്കാര്‍ പേരുമാറ്റത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും എന്നാല്‍, പദ്ധതികളുടെ കാര്യത്തില്‍ അവഗണനയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, മലയാളത്തില്‍ കേരളം എന്നു തന്നെയാണ്‌ അറിയപ്പെടുന്നത്‌. അതിനാല്‍ പേരുമാറ്റത്തിന്റെ ആവശ്യം എന്താണെന്ന്‌ അദ്ദേഹം ആരാഞ്ഞു.
മലയാളത്തില്‍ ഇതിനകം തന്നെ 'കേരളം' എന്ന പേരുണ്ട്‌. 'ഇപ്പോള്‍ ഒരു മലയാളം പദം ഇഗ്ലീഷിലേക്ക്‌ വരുന്നു. ഇത്‌ എന്തു വ്യത്യാസമുണ്ടാക്കുമെന്ന്‌ എനിക്കറിയില്ല. സര്‍ക്കാര്‍ ഞങ്ങള്‍ക്ക്‌ ഒരു എയിംസ്‌ ആശുപത്രിയോ പുതിയ സ്‌ഥാപനങ്ങളോ നല്‍കിയിട്ടില്ല. കേന്ദ്ര ബജറ്റില്‍ ഞങ്ങള്‍ക്ക്‌ യാതൊരു പദ്ധതിയും ലഭിച്ചിട്ടില്ല. - തരൂര്‍ പറഞ്ഞു.

Ads by Google
Wednesday 25 Feb 2026 11.33 PM
YOU MAY BE INTERESTED