Tuesday, March 17, 2026 Last Updated 17 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.33 PM

ആരോഗ്യമന്ത്രി അഭിനയം മറന്നിട്ടില്ല: ഒ.ജെ. ജനീഷ്‌

തൃശൂര്‍: പ്രതിഷേധക്കാരെ കാണുമ്പോള്‍ വിക്രം സിനിമയിലെ 'അന്യനെ'പ്പോലെയാണ്‌ മന്ത്രി വീണാ ജോര്‍ജ്‌ പെരുമാറുന്നതെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാനാധ്യക്ഷന്‍ ഒ.ജെ. ജനീഷ്‌. പ്രതിഷേധക്കാര്‍ പോയിക്കഴിഞ്ഞാല്‍ അമ്പിയെപ്പോലെ തരം മാറി അഭിനയിക്കാനും മന്ത്രിക്കു സാധിക്കുന്നുണ്ടെന്ന്‌ ജനീഷ്‌ പരിഹസിച്ചു.വിദ്യാര്‍ഥിയായിരിക്കേ സ്വായത്തമാക്കിയ അഭിനയകല മന്ത്രി വീണ ഇപ്പോഴും കൈമോശം വരാതെ സൂക്ഷിക്കുന്നുണ്ടെന്ന്‌ കെ.എസ്‌.യു. പ്രതിഷേധത്തിനു നേരേയുള്ള പ്രകടനം കണ്ടാല്‍ മനസിലാകും. മന്ത്രിയുടെ അടുത്തെത്താതെ കെ.എസ്‌.യു. പ്രവര്‍ത്തകരെ പോലീസ്‌ തടയുന്നതിന്റെ ദൃശ്യങ്ങളുണ്ട്‌. 'എന്തിനാടാ നിന്റെയൊക്കെ പ്രതിഷേധം' എന്നാണ്‌ മന്ത്രി ചോദിച്ചത്‌. വനിതാ പോലീസ്‌ മന്ത്രിയെ തടഞ്ഞുനിര്‍ത്തുന്നതും കാണാം. മന്ത്രിയുടെ കൈയിലെ മുറിവ്‌ മുമ്പ്‌ പങ്കെടുത്ത പരിപാടികളുടെ ഫോട്ടോയിലും കാണാം. അതിശയമുളവാക്കുന്ന അഭിനയസിദ്ധിയുടെ ഉടമയാണ്‌ ആരോഗ്യമന്ത്രിയെന്നും ജനീഷ്‌ പരിഹസിച്ചു.

Ads by Google
Wednesday 25 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google