Wednesday, March 18, 2026 Last Updated 16 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Wednesday 25 Feb 2026 11.33 PM

ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കരുത്‌: വി.എച്ച്‌.പി.

uploads/news/2026/02/827283/JB-Kozhy.jpg

കൊച്ചി: തെരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ട്‌ സംസ്‌ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ച ജസ്‌റ്റിസ്‌ ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കരുതെന്ന്‌ വിശ്വഹിന്ദു പരിഷത്ത്‌ (വി.എച്ച്‌.പി) സംസ്‌ഥാന ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍. റവന്യു വകുപ്പിന്റെ അധികാരവും അവകാശവും കത്തോലിക്കാ ബിഷപ്പുമാര്‍ക്ക്‌ നല്‍കാനും മതപരിവര്‍ത്തനത്തിനുമുള്ള സാഹചര്യവുമാണ്‌ ഇതുമൂലം ഉണ്ടാകാന്‍ പോകുന്നത്‌.
ജാതി, സമുദായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള റവന്യൂ ഉദ്യോഗസ്‌ഥരുടെ നിലവിലെ അധികാരം പരോക്ഷമായി ബിഷപ്പുമാര്‍ക്ക്‌ കൂടി കൈമാറാനുള്ള സാഹചര്യമാണ്‌ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള മാനദണ്ഡമായി 1947 എന്ന വര്‍ഷം ഇനി പരിഗണിക്കേണ്ടതില്ല എന്നതാണ്‌ കമ്മിഷന്റെ ശിപാര്‍ശ. ഇനി മുതല്‍ ബിഷപ്പുമാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്‌ കണക്കിലെടുത്ത്‌ ആയിരിക്കും റവന്യൂ വകുപ്പ്‌ സമുദായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്‌. ഇത്‌ തെറ്റിദ്ധാരണ പരത്തി മതപരിവര്‍ത്തന ശ്രമങ്ങള്‍ വ്യാപകമാക്കാനുളള സാഹചര്യം സൃഷ്‌ടിക്കുമെന്ന്‌ മാത്രമല്ല ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക്‌ കാരണമാകുമെന്നും അനില്‍ വിളയില്‍ വ്യക്‌തമാക്കി. പട്ടികജാതി വിഭാഗത്തിലെ കുട്ടികള്‍ക്ക്‌ അര്‍ഹമായി കിട്ടേണ്ട സംവരണ വിദ്യാഭ്യാസ സീറ്റുകള്‍ ന്യൂനപക്ഷ പേര്‌ പറഞ്ഞ തട്ടിയെടുക്കാനും ഇരുപത്‌ ശതമാനം കമ്മ്യൂണിറ്റി ക്വോട്ട നേടാനും റിപ്പോര്‍ട്ട്‌ സാഹചര്യമൊരുക്കും. നാടാര്‍, ലത്തീന്‍, ആംോ ഇന്ത്യന്‍ പരിവര്‍ത്തിത വിഭാഗങ്ങള്‍ക്ക്‌ എട്ട്‌ ശതമാനം സംവരണം അനുവദിക്കാനും കമ്മ്യൂണിറ്റി മാനേജ്‌മെന്റ്‌ ക്വോട്ടകള്‍ കൂടുതല്‍ നേടാനും ഈ റിപ്പോര്‍ട്ടില്‍ കൂടി ൈക്രസ്‌തവ മാനേജ്‌മെന്റുകള്‍ക്ക്‌ സാധിക്കും.

Ads by Google
സ്വന്തം ലേഖകന്‍
Wednesday 25 Feb 2026 11.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google