Wednesday, March 18, 2026 Last Updated 14 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 25 Feb 2026 11.37 AM

ഐഷാ പോറ്റി ബിജെപിയിലേക്ക് ചേക്കേറാന്‍ ശ്രമം നടത്തിയിരുന്നു ; ചര്‍ച്ചകര്‍ നടത്തിയതായി ബിജെപി നേതാവ്

uploads/news/2026/02/827199/aisha-poty.jpg

കൊട്ടാരക്കര: കോണ്‍ഗ്രസിലേക്ക് പോയ സിപിഐഎമ്മിന്റെ പ്രമുഖ വനിതാനേതാവ് ഐഷാ പോറ്റി ബിജെപിയിലേക്ക് ചേക്കേറാന്‍ ശ്രമം നടത്തിയിരുന്നതായി വെളിപ്പെടുത്തല്‍. ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നതായും അതിന് ശേഷമാണ് കോണ്‍ഗ്രസിലേക്ക് പോയതെന്നും വെളിപ്പെടുത്തിയിരിക്കുന്നത് ബിജെപി കൊല്ലം ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി വയ്ക്കല്‍ സോമനാണ്. തിരുവനന്തപുരത്ത് വച്ചായിരുന്നു കൂടിക്കാഴ്ചയെന്നും ഇതിന് തെളിവുകള്‍ തന്റെ പക്കലുണ്ടെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്.

മൂന്നു തവണ കൊട്ടാരക്കര എംഎല്‍എ ആയിരുന്ന ഐഷാ പോറ്റി അഞ്ചുവര്‍ഷത്തോളം പാര്‍ട്ടിയില്‍ നിന്നും അകന്നുനിന്ന ശേഷം ഒരുമാസം മുമ്പാണ് സിപിഎം വിട്ട് കോണ്‍ഗ്രസില്‍ എത്തിയത്. അതേസമയം ബിജെപിയില്‍ നിന്നുള്‍പ്പെടെ ക്ഷണമുണ്ടായതായിട്ടാണ് ഐഷാ പോറ്റി പ്രതികരിച്ചിരിക്കുന്നത്. ബിജെപി നേതാക്കള്‍ ഇങ്ങോട്ട് വന്ന് കണ്ടിരുന്നു എന്നും തന്നെ പല പാര്‍ട്ടിക്കാരും വന്ന് കണ്ടിട്ടുണ്ടെന്നും പറഞ്ഞു.

ബന്ധുക്കളുടെ വീട്ടില്‍ വച്ച് പല നേതാക്കളും കണ്ടിട്ടുണ്ടെന്നും ചെറുതും വലുതുമായ പല നേതാക്കളും സംസാരിച്ചിട്ടുണ്ടെന്നും ഐഷാ പോറ്റി പറഞ്ഞു. അതേസമയം ഐഷാ പോറ്റിയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും സോമന്‍ വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ചിത്രങ്ങള്‍ പുറത്തുവിടുമെന്നും ഈശ്വര വിശ്വാസി ആയിരുന്ന ഐഷാ പോറ്റിയെ നിരീശ്വരവാദിയാക്കിയത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്നും വിമര്‍ശിക്കുന്നുണ്ട്.

Ads by Google
Wednesday 25 Feb 2026 11.37 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google