Wednesday, March 18, 2026 Last Updated 11 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 25 Feb 2026 08.54 AM

മകന്‍ അമ്മയെ അടുക്കളയില്‍ കുഴിച്ചിട്ടു ; മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍

uploads/news/2026/02/827140/death.jpg

ആലപ്പുഴ: മാതാവിനെ മകന്‍ അടുക്കളയില്‍ കുഴിച്ചിട്ട സംഭവത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍. ആലപ്പുഴ പള്ളിത്തോട് സ്വദേശിന് രാധ എന്ന 75 കാരിയെയാണ് മകന്‍ ഗിരീഷ് കഴിഞ്ഞ ദിവസം രാത്രിയില്‍ വീടിനുള്ളില്‍ കുഴിച്ചിട്ടത്. സംഭവത്തില്‍ നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ഇന്ന് മൃതദേഹം കുഴിച്ചെടുത്ത് പോസ്റ്റുമാര്‍ട്ടത്തിന് അയയ്ക്കും. ഗിരീഷ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

കഴിഞ്ഞദിവസം രാത്രി 7.30 യോടെയാണ് ഗിരീഷ് ഈ കാര്യം ചെയ്തത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. പോലീസ് എത്തി പരിശോധന നടത്തുകയും ചെയ്തു. ഭാര്യയും മക്കളുമായി പിണങ്ങിക്കഴിയുന്ന ഗിരീഷ് ദിവസവും മദ്യപിച്ചെത്തി മാതാവിനെ മര്‍ദ്ദിക്കുമായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവം കൊലപാതകമാണോയെന്നാണ് പോലീസ് സംശയിക്കുന്നത്.

രാത്രിയില്‍ മാറി താമസിക്കുന്ന വീട്ടില്‍ നിന്നും മക്കളെ വിളിച്ചുകൊണ്ടുവന്ന് മൃതദേഹം കുഴിച്ചിട്ടെന്നാണ് പോലീസിന് ഗിരീഷ് നല്‍കിയിരിക്കുന്ന മൊഴി. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമാര്‍ട്ടം ചെയ്ത ശേഷമേ മരണം സംബന്ധിച്ച വിവരം വ്യക്തമാകു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കേസെടുക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ പോലീസ് പിന്നീട് തീരുമാനം എടുക്കും.

Ads by Google
Wednesday 25 Feb 2026 08.54 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google