Tuesday, March 17, 2026 Last Updated 18 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Feb 2026 11.35 PM

വിശ്വാസവും സംസ്‌കാരവും നശിപ്പിക്കാന്‍ അനുവദിക്കില്ല: രാജീവ്‌ ചന്ദ്രശേഖര്‍

uploads/news/2026/02/827117/k7.jpg

തിരുവനന്തപുരം: നാടിന്റെ വിശ്വാസവും സംസ്‌കാരവും നശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന്‌ ബി.ജെ.പി സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍. ശബരിമലയുടെ പേരില്‍ അന്ന്‌ രാഷ്‌ട്രീയം നടത്തിയ സി.പി.എമ്മും കോണ്‍ഗ്രസും ഇന്നും ആ രാഷ്‌ട്രീയം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിഷേധിച്ച്‌ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്‌ ഹൗസിനു മുന്നില്‍ ബി.ജെ.പി. സംഘടിപ്പിച്ച അയ്യപ്പ ജ്യോതി പരിപാടി ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു രാജീവ്‌ ചന്ദ്രശേഖര്‍.
പുണ്യക്ഷേത്രമായ ശബരിമലയില്‍ സ്വര്‍ണം കൊള്ളയടിച്ചിട്ട്‌ ആറുമാസം കഴിഞ്ഞു. എന്നിട്ടും ഈ കൊള്ളയ്‌ക്ക്‌ പിന്നില്‍ ആരാണെന്ന്‌ കണ്ടെത്താന്‍ എസ്‌.ഐ.ടിക്ക്‌ ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ്‌ തന്ത്രിയെ അറസ്‌റ്റ്‌ ചെയ്‌തത്‌. ജനങ്ങളെ വിഢിയാക്കാന്‍ മുഖ്യമന്ത്രി എന്ത്‌ തന്ത്രം പയറ്റിയാലും ബി.ജെ.പി അനുവദിക്കില്ല. ശബരിമല കേസ്‌ സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നും 2018ല്‍ കൊടുത്ത സത്യവാങ്‌മൂലം തിരുത്തണമെന്നും വിശ്വാസ സംരക്ഷണത്തിനായി സമരം ചെയ്‌തവരുടെ പേരിലെടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും 'അയ്യപ്പജ്യോതി' ഉദ്‌ഘാടനം ചെയ്‌ത്‌ രാജീവ്‌ ചന്ദ്രശേഖര്‍ പറഞ്ഞു.
സ്വര്‍ണക്കൊള്ളയുടെ പേരില്‍ ശബരിമല തന്ത്രിയെ നിയമസഭയിലടക്കം അപമാനിച്ചവരാണ്‌ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവുമെന്ന്‌ മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.
ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്‌ണദാസ്‌, സംസ്‌ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്‌. സുരേഷ്‌, ശോഭ സുരേന്ദ്രന്‍, കെ. സോമന്‍, കരമന ജയന്‍, മുക്കംപാലമൂട്‌ ബിജു, റെജികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Tuesday 24 Feb 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google