Monday, March 16, 2026 Last Updated 13 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Feb 2026 11.35 PM

കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ കൊടിയേറി

uploads/news/2026/02/827108/k12.jpg

പാലാ: കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിനു കൊടിയേറി. ഹരഹര മന്ത്രധ്വനികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ഇന്നലെ രാത്രി തന്ത്രി കെടങ്ങശേരി തരണനെല്ലൂര്‍ രാമന്‍ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി നാരായണന്‍ വിഷ്‌ണുദാസിന്റെയും മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു കൊടിയേറ്റ്‌. ഉത്സവം അടുത്ത മാസം അഞ്ചിന്‌ ആറാട്ടോടെ സമാപിക്കും.
ഇന്നലെ രാവിലെ കൊടിക്കയര്‍, കൊടിക്കൂറ സമര്‍പ്പണവും തുടര്‍ന്നു വടക്കുംതേവര്‍ക്ക്‌ കളഭാഭിഷേകവും നടന്നു. വൈകിട്ട്‌ തിരുവരങ്ങിന്റെ ഉദ്‌ഘാടനം ക്ഷേത്രം ഊരാളന്‍ കൊങ്ങോര്‍പള്ളി ദാമോദരന്‍ നമ്പൂതിരി, പ്രശസ്‌ത പാചക വിദഗ്‌ധന്‍ മലമേല്‍ നീലകണ്‌ഠന്‍ നമ്പൂതിരി, സംഗീതജ്‌ഞന്‍ ടി.എസ്‌. രാധാകൃഷ്‌ണജി, മിനിസ്‌ക്രീന്‍ താരം ശ്യാം എസ്‌. നമ്പൂതിരി, മിസ്‌ സൗത്ത്‌ ഇന്ത്യ ഹര്‍ഷ ശ്രീകാന്ത്‌ എന്നിവര്‍ ചേര്‍ന്നു തിരിതെളിയിച്ച്‌ നിര്‍വഹിച്ചു. തുടര്‍ന്ന്‌ ടി.എസ്‌. രാധാകൃഷ്‌ണജി നയിച്ച ഭക്‌തിഗാന തരംഗിണി നടന്നു.
കൊടിമരച്ചുവട്ടില്‍ ബിലഹരി എസ്‌. മാരാരുടെ സോപാനസംഗീതവും തിരുവരങ്ങില്‍ യോഗക്ഷേമ സഭയുടെ തിരുവാതിരകളിയും ഭരത്‌രാജ്‌ ചെന്നെയുടെ സംഗീതസദസും അരങ്ങേറി. രണ്ടാം ഉത്സവദിനമായ ഇന്നു മുതല്‍ ഒന്‍പതാം ഉത്സവദിനമായ നാലു വരെ എല്ലാ ദിവസവും രാവിലെ 11ന്‌ ഉത്സവബലിയും ഉച്ചയ്‌ക്ക്‌ 12.30ന്‌ ഉത്സവബലി ദര്‍ശനവും വൈകിട്ട്‌ 4.30ന്‌ കൂത്തമ്പലത്തില്‍ പൈങ്കുളം നാരായണ ചാക്യാരുടെ ചാക്യാര്‍കൂത്തും നടക്കും.

Ads by Google
Tuesday 24 Feb 2026 11.35 PM
YOU MAY BE INTERESTED