Monday, March 16, 2026 Last Updated 5 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Feb 2026 11.34 PM

ശബരിമല:സഭ ബഹിഷ്‌കരിച്ച്‌ പ്രതിപക്ഷം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിയമസഭയില്‍ ഇന്നലെയും പ്രതിപക്ഷ പ്രതിഷേധം. സഭയില്‍ നിസഹകരണം തുടരുമെന്ന്‌ പ്രതിപക്ഷത്തിനായി സംസാരിച്ചു തുടങ്ങിയ കെ.ബാബു പറഞ്ഞു. തന്ത്രിയുടെ വക്കാലത്ത്‌ ഏറ്റെടുത്താണ്‌ പ്രതിപക്ഷം സംസാരിക്കുന്നതെന്ന്‌ മന്ത്രിമാരായ എം.ബി. രാജേഷും പി. രാജീവും ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു.
സഭയില്‍ ബാനറും പ്‌ളക്കാഡുമായി പ്രതിപക്ഷം പ്രതിഷേധിച്ചതോടെ സ്‌പീക്കര്‍ ചോദ്യോത്തര വേള റദ്ദാക്കി. പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷം സ്വന്തമായി ഒരു ആക്ഷേപവും പറഞ്ഞില്ലെന്ന്‌ കെ. ബാബു പറഞ്ഞു. ദേവസ്വം മന്ത്രി രാജിവച്ചാല്‍ പ്രശ്‌നം തീരുമെന്നും സഭ സുഗമമായി മുന്നോട്ടുപോകുമെന്നും കെ.ബാബു പറഞ്ഞു.

Ads by Google
Tuesday 24 Feb 2026 11.34 PM
YOU MAY BE INTERESTED