Tuesday, March 17, 2026 Last Updated 2 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Feb 2026 11.34 PM

തുടര്‍ഭരണം കേരളത്തിന്‌ ആപത്ത്‌: സി.എസ്‌്.ഡി.എസ്‌.

കോട്ടയം: ഇടതുഭരണം തുടര്‍ന്നാല്‍ ജനാധിപത്യ കേരളത്തിന്‌ ആപത്താണെന്നു ചേരമ സാംബവ ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റി (സി.എസ്‌.ഡി.എസ്‌) സംസ്‌ഥാന സ്‌പെഷല്‍ കണ്‍വന്‍ഷന്‍.
ഇടതു ഭരണത്തില്‍ ദളിത്‌ വിഭാഗം നേരിട്ടതു സമാനതകളില്ലാത്ത പ്രതിസന്ധിയാണ്‌. ജാതി സെന്‍സസ്‌ നടപ്പിലാക്കിയില്ല, ദളിത്‌ ൈക്രസ്‌തവര്‍ക്കു പ്രത്യേക സംവരണം ഏര്‍പ്പെടുത്തിയില്ല, അതിദാരിദ്ര്യ മുക്‌തമെന്ന വ്യാജ പ്രഖ്യാപനം, ഇ-ഗ്രാന്റ്‌ കുടിശിക, എസ്‌.സി /എസ്‌.ടി. ഫണ്ട്‌ ദുര്‍വിനിയോഗം തുടങ്ങി നിരവധി മേഖലകളില്‍ അടിസ്‌ഥാന ജനത നേരിട്ടതു കനത്ത വെല്ലുവിളിയാണെന്നു സമ്മേളനം ഉദ്‌ഘാടനം ചെയ്‌തുകൊണ്ടു സംസ്‌ഥാന പ്രസിഡന്റ്‌ കെ.കെ. സുരേഷ്‌ പറഞ്ഞു. ജനറല്‍ സെക്രട്ടറി സുനില്‍ കെ. തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രിമാരായ രമേശ്‌ ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, മാധ്യമ പ്രവര്‍ത്തകന്‍ റെജിമോന്‍ കുട്ടപ്പന്‍, സിനിമ താരം സാജു നവോദയ, സി.എസ്‌.ഡി.എസ്‌. ട്രഷറര്‍ പ്രവീണ്‍ ജെയിംസ്‌, വൈസ്‌ പ്രസിഡന്റ്‌ സുമിത്‌ മോന്‍, സെക്രട്ടറിമാരായ ലീലാമ്മ ബെന്നി, ടി.എ കിഷോര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനം നടത്തി.

Ads by Google
Tuesday 24 Feb 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google