Wednesday, March 18, 2026 Last Updated 12 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Feb 2026 07.46 PM

മാർച്ച് 1 നും 10 നും ഇടയിൽ 3 തുടർ സന്ദർശനം , ​മോദി തമിഴ്‌നാട്ടിലേക്ക് ; ലക്ഷ്യം തിരഞ്ഞെടുപ്പ് പ്രചരണമോ?

uploads/news/2026/02/827063/pm-modhi-1-image.gif
photo - facebook

ന്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന തമിഴ്നാട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർ സന്ദർശനത്തിനൊരുങ്ങുന്നു. വെറും 11 ദിവസത്തിനിടെ മൂന്ന് തവണയാണ് മോദി തമിഴ്‌നാട് സന്ദർശിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മാർച്ച് ഒന്നിന് മധുരയിൽ നടക്കുന്ന എൻ ഡി എ പൊതുയോഗത്തിൽ അദ്ദേഹം പങ്കെടുക്കും.

സന്ദർശന വേളയിൽ തിരുപ്പരൻകുന്ത്രം ക്ഷേത്രത്തിൽ ദർശനം നടത്താനും വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാനും സാധ്യതയുണ്ട്. ഇതിന് പിന്നാലെ മാർച്ച് ഏഴിന് വെല്ലൂരിലും 11 ന് തിരുച്ചിറപ്പള്ളിയിലും നടക്കുന്ന യോഗങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കുന്നതോടെ തിരഞ്ഞെടുപ്പ് ആവേശം കൂടുതൽ ശക്തമാകും. ആദ്യഘട്ടത്തിൽ തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുമെന്ന സൂചനകൾക്കിടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എന്നത് ശ്രദ്ധേയമാണ്.

Ads by Google
Tuesday 24 Feb 2026 07.46 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google