Wednesday, March 18, 2026 Last Updated 52 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Feb 2026 01.34 PM

വിഡി സതീശന്‍ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലന്നു പറക്കും ; രൂക്ഷ വിമര്‍ശനവുമായി വെള്ളാപ്പള്ളി

uploads/news/2026/02/827034/vellappally.jpg

കൊല്ലം: വിഡി സതീശന്‍ മുഖ്യമന്ത്രിയാകുന്ന ദിവസം കാക്ക മലന്നു പറക്കുമെന്നും മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയുമാണെന്ന് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കെ സി വേണുഗോപാലിന് ബുദ്ധിയും ശക്തിയും മണി പവറും ഉണ്ടെന്നും ലീഗിന്റെ നാവാണ് പ്രതിപക്ഷ നേതാവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കേരളത്തില്‍ പുതുയുഗം സൃഷ്ടിക്കാന്‍ പ്രതിപക്ഷ നേതാവിന് ഒരിക്കലും കഴിയില്ലെന്നും പുതുയുഗ യാത്രയ്ക്ക് പിന്നില്‍ കെസി വേണുഗോപാലാണെന്നും പ്രതിപക്ഷ നേതാവ് ആയതിനു ശേഷം സതീശന്‍ തവള വീര്‍ത്ത പോലെ വീര്‍ത്തെന്നും പരിഹസിച്ചു. കോണ്‍ഗ്രസില്‍ വി.ഡി. സതീശന്‍ ഒറ്റപ്പെട്ടെന്നും പറവൂരില്‍ കരഞ്ഞ് നാടകം കളിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല സ്വര്‍ണ്ണക്കെള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര്‍ കുറ്റവാളിയാണെന്ന് പറയേണ്ടത് കോടതിയാണെന്നും തന്ത്രിയെ മാത്രം എന്തിന് സംരക്ഷിക്കണമെന്നും ചോദിച്ചു. ഒരു കോടതിയെ തന്ത്രിയെ വെറുതെ വിട്ടിട്ടുള്ളൂ. മറ്റൊരു കോടതിയില്‍ എത്തിയാല്‍ തന്ത്രി കുറ്റവാളി ആയേക്കാമെന്നും പറഞ്ഞു. തന്ത്രിക്ക് വേണ്ടി പറയാന്‍ രാഷ്ട്രീയക്കാര്‍ മത്സരിക്കുകയാണെന്നും പറഞ്ഞു.

തിരഞ്ഞെടുപ്പ് വരെ തന്ത്രിയുള്ളു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തന്ത്രിയും ചാവും ശബരിമലയും പോകും. ശങ്കര്‍ ദാസ് ഉള്‍പ്പെടെയുള്ളവര്‍ ജയിലില്‍ കിടക്കുന്നു. വാസു അഴിമതി കാണിച്ചെന്ന് താന്‍ വിശ്വസിക്കുന്നില്ല. അവര്‍ക്ക് വേണ്ടി പറയാന്‍ ഇവിടെ ആരുമില്ലെന്നും പറഞ്ഞു.

Ads by Google
Tuesday 24 Feb 2026 01.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google