Wednesday, March 18, 2026 Last Updated 55 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Feb 2026 12.48 PM

സര്‍ക്കാര്‍ ജീവനക്കാരുടെ വാട്‌സാപ്പ് നമ്പറിലേക്ക് കടന്നുകയറണ്ട ; മുഖ്യമന്ത്രിയുടെ സന്ദേശത്തിന് വിലക്ക്

uploads/news/2026/02/827029/kerala-high-court.jpg

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ വാട്‌സ് ആപ്പ് നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം എത്തുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. ഇനി ഒരു സന്ദേശവും അയക്കരുതെന്നും അത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.

ഇനി സന്ദേശങ്ങള്‍ അയക്കില്ലെന്ന് ഉറപ്പ് തരണമെന്ന് നിര്‍ദേശിച്ച കോടതി സംഭവത്തില്‍ വിശദീകരണം തേടി. എങ്ങനെ വിവരങ്ങള്‍ കിട്ടി എന്ന് കേസ് അടുത്ത വെള്ളിയാഴ്ച പരിഗണിക്കുമ്പോള്‍ വ്യക്തമാക്കണമെന്നും നിര്‍ദേശിച്ചു. കൂടുതല്‍ സന്ദേശങ്ങള്‍ അയയ്ക്കുന്നത് വിലക്കിയ കോടതി ഗുരുതരമായ ആരോപണമാണ് ഇതെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമെന്നും വിമര്‍ശിച്ചു.

വ്യക്തിഗത വിവരങ്ങള്‍ക്ക് എന്ത് സുരക്ഷയാണുള്ളതെന്ന് ചോദിച്ച ഹൈക്കോടതി വ്യക്തിഗത വിവരങ്ങള്‍ ഔദ്യോഗികാവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന് മുന്‍കാല ഉത്തരവുണ്ടെന്നും നിരീക്ഷിച്ചു. ഉദ്യോഗസ്ഥരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ദുരുപയോഗിക്കുന്നെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം.

പത്ത് ശതമാനം ക്ഷാമബത്ത അനുവദിച്ച് ഉത്തരവിറങ്ങിയതിന് പിന്നാലെയാണ് ജീവനക്കാരുടെ നമ്പറിലേക്ക് സന്ദേശമെത്തിയത്. ഡിഎ കുടിശിക ഉള്‍പ്പടെ ജീവനക്കാര്‍ക്ക് അനുവദിച്ച ആനുകൂല്യങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ സന്ദേശം.

Ads by Google
Tuesday 24 Feb 2026 12.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google