Wednesday, March 18, 2026 Last Updated 52 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Feb 2026 11.52 AM

മുനമ്പം ജനതയെ കോണ്‍ഗ്രസ് പറഞ്ഞു പറ്റിക്കുന്നു ; വി.ഡി. സതീശന് എങ്ങിനെ മതേരത്വം പറയാനാകുന്നു?

uploads/news/2026/02/827013/shone-george.jpg

കൊച്ചി: പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞ് മുനമ്പം ജനതയെ പറഞ്ഞു പറ്റിച്ചുകൊണ്ടിരിക്കുകയാണ് സര്‍ക്കാരും പ്രതിപക്ഷവും ചെയ്യുന്നതെന്ന് ബിജെപി നേതാവ് ഷോണ്‍ജോര്‍ജ്ജ്. ബിജെപിയ്ക്കും കേന്ദ്രസര്‍ക്കാരിനും കേന്ദ്രനിയമത്തിന് കീഴില്‍ മാത്രമേ മുനമ്പത്തെ 613 കുടുംബങ്ങളുടെ പ്രശ്‌നം സമ്പൂര്‍ണ്ണമായി പരിഹരിക്കാനാകൂ എന്നും വഖഫ്‌ബോര്‍ഡിനെതിരേ ഒരക്ഷരം പോലും മിണ്ടാതെ ഓഛാനിച്ച് നിന്ന വി.ഡി. സതീശന് എങ്ങിനെയാണ് ഈ നാടിന്റെ മതേതരത്വം സംരക്ഷിക്കാന്‍ കഴിയുന്നതെന്നും ചോദിച്ചു.

ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു ഷോണ്‍ജോര്‍ജ്ജ് ഇക്കാര്യം പറഞ്ഞത്. പഴയകാലം തിരിച്ചുപിടിക്കാമെന്ന് പറഞ്ഞ് വികസനജാഥ നടത്തുന്ന വി.ഡി. സതീശന്‍ പറയുന്നത് മതേതമതേതരത്വം കാത്തുസൂക്ഷിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്കേ കഴിയൂ എന്നാണ്. എന്നാല്‍ ജമാഅത്തെ ഇസ്‌ളാമി, പോപ്പുലര്‍ഫ്രണ്ട് എസ്ഡിപിഐ എന്നിവര്‍ക്കെതിരേ അക്ഷരം പോലും മിണ്ടാന്‍ കഴയാത്ത വി.ഡി. സതീശന് എങ്ങിനെ മതേതരത്വത്തെക്കുറിച്ച് പറയാനാകുമെന്നും ചോദിച്ചു. മുനമ്പത്തെ അറുനൂറിലധികം കുടുംബങ്ങള്‍ പ്രതിസന്ധിയുടെ കാലത്ത് കൂടി കടന്നുപോയപ്പോള്‍ വഖഫ്‌ബോര്‍ഡിനെതിരേ മിണ്ടാതെ നിന്നവരാണ് വി.ഡി. സതീശനും കൂട്ടരുമെന്നും പറഞ്ഞു.

ഇവര്‍ മുനമ്പം ജനതയോട് ചെയ്തതൊക്കെ എന്നെങ്കിലും പുറത്തുവരുമെന്നും പറഞ്ഞു. പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ട ആളുകളാണ് മുനമ്പംകാര്‍. വൈദികരെ ഉള്‍പ്പെടെ പ്രശ്‌നം നാളെരാവിലെ പറഞ്ഞു പരിഹരിക്കുമെന്ന് പറഞ്ഞുപറ്റിച്ചു. ഈ വിഷയത്തില്‍ കേന്ദ്രനിയമത്തിലൂടെ അല്ലാതെ പ്രശ്‌നം പരിഹരിക്കാനാകില്ലെന്ന് അന്നും തങ്ങള്‍ പറഞ്ഞിരുന്നതാണെന്നും ആരും വിശ്വസിച്ചില്ലെന്നും പറഞ്ഞു. ഒരു ദിവസം രാവിലെ സംസ്ഥാനം ഭരിക്കുന്നതായ വ്യവസായ വകുപ്പുമന്ത്രി വിളിച്ച് ഇവിടെ എല്ലാം പ്രശ്‌നവും പരിഹരിച്ചെന്നും സമരം അവസാനിപ്പിച്ചോളാനും പറഞ്ഞു. അന്നുകൊണ്ട് മുനമ്പം ജനതയുടെ സമരം അവസാനിപ്പിച്ചിരുന്നോല്‍ വഞ്ചനയ്ക്ക് ഇരയാകുമായിരുന്നു.

വസ്തുവിന്റെ എല്ലാ അവകാശവും പുന:സ്ഥാപിച്ചു തരുമെന്ന് പറഞ്ഞ എറണാകുളത്തെ വ്യവസായമന്ത്രി ഇപ്പോള്‍ എവിടെപ്പോയെന്നും അരമനയെ മുഴുവന്‍ എറണാകുളത്തെ റെസ്റ്റ് ഹൗസിലേക്ക് വിളിപ്പിച്ച് മുഴുവന്‍ അവാകാശങ്ങളും പുന:സ്ഥാപിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയും പ്രശ്‌നം പത്തുമിനിറ്റുകൊണ്ട് പരിഹരിക്കാമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവും എവിടെ പോയെന്നും ചോദിച്ചു. പ്രശ്‌നം പത്തുമിനിറ്റ് കൊണ്ടു പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പരിഹാരത്തിന് ബിജെപി ശ്രമിക്കുമ്പോള്‍ ഇടംകോലിടരുതെന്നും എതിര്‍ക്കാതിരിക്കാനുള്ള മാന്യതയെങ്കിലും കോണ്‍ഗ്രസിന് മുനമ്പം ജനതയോട് കാണിക്കണമെന്നും പറഞ്ഞു.

Ads by Google
Tuesday 24 Feb 2026 11.52 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google