Wednesday, March 18, 2026 Last Updated 57 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Feb 2026 10.07 AM

പാലായ്ക്കും പൂഞ്ഞാറിനും പിന്നാലെ കാഞ്ഞിരപ്പള്ളിയും ; കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യനെ ഇറക്കി പിടിക്കാന്‍ ബിജെപി

uploads/news/2026/02/826955/george-kuriyan.gif

കോട്ടയം: രാജ്യസഭയിലേക്ക് വീണ്ടും പരിഗണിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ കേന്ദ്രമന്ത്രി ജോര്‍ജ്ജ്കുര്യനെ കാഞ്ഞിരപ്പള്ളിയില്‍ പരീക്ഷിക്കാന്‍ ബിജെപി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ജോര്‍ജ്ജ് കുര്യന്‍ കാഞ്ഞിരപ്പള്ളിയില്‍ മത്സരിച്ചേക്കാന്‍ സാധ്യതയേറി. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി സജീവമാകുകയും ചെയ്തിരിക്കുകയാണ്.

ജ്യോതിരാദിത്യ സിന്ധ്യ രാജിവെയ്ക്കുന്ന ഒഴിവില്‍ ജോര്‍ജ്ജ് കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് പരിഗണിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഇടയിലാണ് അദ്ദേഹം സംസ്ഥാനത്ത് സജീവമായിരിക്കുന്നത്. ഏപ്രിലില്‍ വരുന്ന ഒഴിവില്‍ മദ്ധ്യപ്രദേശിലെ രാജ്യസഭാസീറ്റുകളില്‍ ഒന്നില്‍ നിന്നും ജോര്‍ജ്ജ്കുര്യനെ പാര്‍ലമെന്റില്‍ എത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടയിലാണ് ദേശീയ നേതൃത്വം തന്നെ കാഞ്ഞിരപ്പള്ളിയില്‍ സജീവമാകാന്‍ ജോര്‍ജ്ജ് കുര്യന് നിര്‍ദേശവും നല്‍കിയിരിക്കുന്നത്. ജൂണില്‍ ജോര്‍ജ്ജ് കുര്യന്റെ രാജ്യസഭാ എംപിയായുള്ള കാലാവധി കഴിയും.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അല്‍ഫോണ്‍സ് കണ്ണന്താനം മൂന്നാംസ്ഥാനത്ത് എത്തിയിരുന്നു. 29,000 വോട്ടുകള്‍ നേടാനുമായിരുന്നു. ജയം നേടിയ എന്‍ ജയരാജ് 60,000 വോട്ടുകളാണ് നേടിയത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ബിജെപി പ്രതീക്ഷ പുലര്‍ത്തുന്നത്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, പാലാ മണ്ഡലങ്ങള്‍ ബിജെപി വലിയ ശ്രദ്ധ വെച്ചിരിക്കുകയാണ്. പൂഞ്ഞാറില്‍ പി.സി ജോര്‍ജും പാലയില്‍ ഷോണ്‍ ജോര്‍ജും ബിജെപിക്കായി മത്സരിക്കും. തൃശൂരില്‍ പത്മജ വേണുഗോപാലിനേയും മത്സരിപ്പിച്ചേക്കാന്‍ സാധ്യതയുണ്ട്.

Ads by Google
Tuesday 24 Feb 2026 10.07 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google