Wednesday, March 18, 2026 Last Updated 56 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 24 Feb 2026 07.53 AM

നിയമസഭ ബജറ്റ് സമ്മേളനം ഇന്ന് പിരിയും ; പ്രതിപക്ഷം ഇന്നും ശക്തമായി പ്രതിഷേധിക്കും

uploads/news/2026/02/826944/assembley.jpg

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം നിറഞ്ഞു നില്‍ക്കുകയാണെങ്കിലൂം നിയമസഭ ബജറ്റ് സമ്മേളനം ഇന്ന് പിരിയും. സഭാനടപടികള്‍ ഗില്ലറ്റിന്‍ ചെയ്യാനാണ് ധരണ. തുടര്‍ച്ചയായ പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പൊതുമരാമത്ത് , ടൂറിസം, ഭക്ഷ്യവകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ ആണെന്ന് സഭയില്‍ നടക്കുന്നത്.

അഭിഭാഷക ക്ഷേമനിധി ബില്ലടക്കം മൂന്നു നിയമനിര്‍മാണങ്ങള്‍ സഭയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. ധനവിനിയോഗ ബില്‍ അടക്കം ഒമ്പത് ബില്ലുകള്‍ ഇന്ന് പാസാക്കും. രണ്ട് ഫിനാന്‍സ് ബില്ലുകള്‍ക്ക് പുറമേ നെറ്റിവിറ്റി കാര്‍ഡ് ബില്ലും സഭ ഇന്ന് പാസാക്കും. ശബരിമല സ്വര്‍ണ്ണക്കൊള്ള വിവാദം ഉയര്‍ത്തി പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഇന്നും നിയമസഭയില്‍ തുടരും. ചോദ്യോത്തരം മുതല്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ആണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഇന്നലെ ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയിരുന്നു.

അടിയന്തര പ്രമേയത്തിന് നോട്ടീസ് കൊടുക്കാതെയാണ് പ്രതിപക്ഷം ചോദ്യോത്തരവേള മുതല്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്. യുഡിഎഫിന്റെ ജാഥ നടക്കുന്നതിനാല്‍ പ്രതിപക്ഷ നേതാവ് അടക്കമുള്ള പ്രമുഖര്‍ ആരും സഭയില്‍ ഉണ്ടാവില്ല. ആചാര ലംഘനത്തിനു കൂട്ട് നില്‍ക്കാത്തതിനാലാണ് തന്ത്രിയെ അറസ്റ്റ് ചെയ്തതെന്ന് വാദിച്ച പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിക്കുകയായിരുന്നു.

Ads by Google
Tuesday 24 Feb 2026 07.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google