Monday, March 16, 2026 Last Updated 13 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Feb 2026 11.42 PM

കേരളത്തിന്റെ സുസ്‌ഥിര വികസന നേട്ടങ്ങള്‍ രാജ്യത്തിന്‌ മാതൃക: മുഖ്യമന്ത്രി

uploads/news/2026/02/826920/k6.jpg

തിരുവനന്തപുരം: കേരളം മുന്നോട്ടുവയ്‌ക്കുന്ന സുസ്‌ഥിര വികസന നേട്ടങ്ങള്‍ രാജ്യത്തിനാകെ മാതൃകയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. പരിസ്‌ഥിതിയെ മുന്‍നിര്‍ത്തിയുള്ള വികസന പദ്ധതികള്‍ക്കാണ്‌ സംസ്‌ഥാനം എപ്പോഴും ശ്രദ്ധ നല്‍കുന്നത്‌. ഹരിത കേരളം ദേശീയ പരിസ്‌ഥിതി സമ്മേളനം തിരുവനന്തപുരത്ത്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ ഗുണഫലങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുന്നതിനൊപ്പം ഭാവിതലമുറയ്‌ക്കായി പ്രകൃതിയെയും പ്രകൃതിസമ്പത്തിനെയും കാത്തുസൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ 2016ല്‍ ഹരിതകേരളം മിഷന്‍ രൂപവത്‌കരിച്ചത്‌.
'വെള്ളം, വൃത്തി, വിളവ്‌' എന്ന മുദ്രാവാക്യവുമായി പ്രവര്‍ത്തിക്കുന്ന മിഷനിലൂടെ സംസ്‌ഥാനത്ത്‌ വലിയ മാറ്റങ്ങള്‍ സൃഷ്‌ടിക്കാന്‍ സാധിച്ചു. കാലഘട്ടം നേരിടുന്ന പ്രധാന പാരിസ്‌ഥിതിക പ്രശ്‌നങ്ങള്‍ക്ക്‌ കൂട്ടായ ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തുക എന്നതാണ്‌ ഹരിതകേരളം മിഷന്‍ സെമിനാറിന്റെ പ്രധാന ലക്ഷ്യം. മാലിന്യ സംസ്‌കരണ മേഖലയില്‍ സംസ്‌ഥാനം വലിയ മുന്നേറ്റമാണ്‌ നടത്തിയത്‌.
ജനങ്ങള്‍ സ്വയമേവ മുന്നോട്ടുവന്നതോടെ ഇല്ലാതായിക്കൊണ്ടിരുന്ന പല നദികളും വീണ്ടെടുക്കാന്‍ കഴിഞ്ഞു. നെറ്റ്‌ സീറോ പദവി നേടിയ സ്‌ഥാപനങ്ങള്‍ക്കുള്ള പുരസ്‌കാര വിതരണം മുഖ്യമന്ത്രി നിര്‍വഹിച്ചു.
ഹരിത കേരള മിഷന്‍ പ്രസിദ്ധീകരിച്ച 'പരിസ്‌ഥിതി പുനഃസ്‌ഥാപനത്തിന്റെ കേരള മാതൃക' എന്ന പുസ്‌തകം മുഖ്യമന്ത്രി സംസ്‌ഥാന പദ്ധതി നിര്‍വഹണ വിലയിരുത്തല്‍ നിരീക്ഷണ വകുപ്പ്‌ സെക്രട്ടറി ഡോ. വീണാ എന്‍. മാധവന്‌ നല്‍കി പ്രകാശനം ചെയ്‌തു.

Ads by Google
Monday 23 Feb 2026 11.42 PM
YOU MAY BE INTERESTED