Tuesday, March 17, 2026 Last Updated 18 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Feb 2026 11.41 PM

ബ്ലാസ്‌റ്റേഴ്‌സ്‌ ഉടമയെ ജി.സി.ഡി.എ. സ്‌റ്റേഡിയത്തില്‍നിന്ന്‌ പുറത്താക്കി

കൊച്ചി: വാടക തര്‍ക്കത്തെത്തുടര്‍ന്ന്‌ കലൂര്‍ സ്‌റ്റേഡിയത്തില്‍നിന്ന്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഉടമയെ ജി.സി.ഡി.എ. പുറത്താക്കി. വ്യവസായി നിഖില്‍ ഭരദ്വാജിനാണ്‌ അപമാനം നേരിട്ടത്‌. 21 നു വൈകിട്ട്‌ സ്‌റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയ ബ്ലാസ്‌റ്റേഴ്‌സ്‌ പ്രതിനിധികളുടെ സംഘത്തെയാണ്‌ സുരക്ഷ ഉദ്യോഗസ്‌ഥര്‍ പുറത്താക്കിയത്‌. സ്‌റ്റേഡിയം കേരള ബ്ലാസ്‌റ്റേഴ്‌സിനു കൈമാറാനുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനിടെ ആയിരുന്നു സംഭവം.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2026 സീസണിലെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരം നടക്കുന്നതിന്‌ മുന്നോടിയായാണ്‌ കൊച്ചിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്‌. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ ബ്ലാസ്‌റ്റേഴ്‌സ്‌ ഓഫീസ്‌ പൂട്ടിയ ജി.സി.ഡി.എ, പ്രതിനിധികളെ പുറത്താക്കുകയും ചെയ്‌തു. പ്രശ്‌നങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ മുംബൈ സിറ്റി എഫ്‌.സിക്കെതിരായ മത്സരത്തിനു മുമ്പു നിശ്‌ചയിച്ചിരുന്ന പത്രസമ്മേളനം സ്‌റ്റേഡിയത്തില്‍ നടത്താന്‍ അനുവദിച്ചിരുന്നില്ല. മീഡിയ റൂം പൂട്ടിയതിനാല്‍ പരിശീലകനും താരങ്ങളും എത്തിയിട്ടും പരിപാടി ഓണ്‍ലൈനിലേക്കു മാറ്റേണ്ടി വരികയായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു സ്‌റ്റേഡിയം വാടക ഉയര്‍ത്താനുള്ള ജി.സി.ഡി.എയുടെ നീക്കം. രണ്ട്‌ ലക്ഷം , 4.20 ലക്ഷമായി വര്‍ധിപ്പിക്കാനായിരുന്നു തീരുമാനം. എക്‌സിക്യൂട്ടീവ്‌ യോഗത്തിലായിരുന്നു തീരുമാനമായത്‌. നേരത്തെ കോഴിക്കോട്‌ നടത്താന്‍ നിശ്‌ചയിച്ച മത്സരം കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ചത്‌ വാടക കുറയ്‌ക്കുമെന്ന ജി.സി.ഡി.എയുടെ വാക്കിന്റെ അടിസ്‌ഥാനത്തിലായിരുന്നു.
നേരത്തെ രണ്ട്‌ ലക്ഷം നല്‍കിയാല്‍ മതി എന്നായിരുന്നു അറിയിച്ചത്‌. എന്നാല്‍, നേരത്തെ ആവശ്യപ്പെട്ടതിലും ഇരട്ടി തുകയാണ്‌ ജി.സി.ഡി.എ. ഇ-മെയില്‍ മുഖേന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്‌.

Ads by Google
Monday 23 Feb 2026 11.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google