Tuesday, March 17, 2026 Last Updated 16 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Feb 2026 11.41 PM

കലാ-കായിക പീരിയഡുകള്‍ കുട്ടികള്‍ കുറവുള്ള സ്‌കൂളില്‍ മറ്റ്‌ അധ്യാപകര്‍ക്കു ചുമതല

കൊച്ചി: കുട്ടികള്‍ കുറവുള്ള സ്‌കൂളുകളില്‍ കലാ-കായിക-പ്രവൃത്തിപരിചയ പീരിയഡുകള്‍ മറ്റ്‌ വിഷയങ്ങളുടെ അധ്യാപകര്‍ കൈകാര്യം ചെയ്യുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റ്‌. പാഠ്യേതര പീരിയഡുകള്‍ മറ്റ്‌ വിഷയങ്ങള്‍ക്കായി മാറ്റിവയ്‌ക്കരുതെന്നു സംസ്‌ഥാന ബാലാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു.
കേരള വിദ്യാഭ്യാസച്ചട്ടങ്ങളും നിയമങ്ങളും അനുശാസിക്കുന്നപ്രകാരമുള്ള എണ്ണം കുട്ടികളുള്ള സ്‌കൂളുകളിലാണ്‌ കലാ-കായിക-പ്രവൃത്തിപരിചയ അധ്യാപകരെ നിയമിക്കുന്നതെന്നാണ്‌ വിദ്യാഭ്യാസവകുപ്പിന്റെ വിശദീകരണം. 5, 6, 7ക്ല ാസുകളില്‍ യഥാക്രമം 2, 2, 1 പീരിയഡുകളും ഹൈസ്‌കൂളില്‍ 1, 1 പീരിയഡുകളുമാണ്‌ കലാ-കായികപ്രവര്‍ത്തനങ്ങള്‍ക്കു മാറ്റിവച്ചിട്ടുള്ളത്‌.
ആവശ്യത്തിനു കലാ-കായികാധ്യാപകരുടെ സേവനം സ്‌കൂളുകളില്‍ ഉറപ്പാക്കുന്നതിനു മുമ്പ്‌ കമ്മിഷന്‍ നിര്‍ദേശം നടപ്പാക്കരുതെന്നും അതിനെതിരേ അപ്പീല്‍ നല്‍കണമെന്നും ആവശ്യപ്പെട്ട്‌ അഡ്വ. കുളത്തൂര്‍ ജയ്‌സിങ്‌ മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസവകുപ്പ്‌ ഡയറക്‌ടറെ ചുമതലപ്പെടുത്തി. തുടര്‍ന്ന്‌, ഡയറക്‌ടറേറ്റ്‌ നല്‍കിയ മറുപടിക്കത്തിലാണ്‌ കുട്ടികള്‍ കുറവുള്ള സ്‌കൂളുകളിലെ പകരം സംവിധാനം വിശദീകരിക്കുന്നത്‌

രാജു പോള്‍.

Ads by Google
Monday 23 Feb 2026 11.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google