Monday, March 16, 2026 Last Updated 5 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Feb 2026 11.41 PM

മത്സരിക്കുന്നത്‌ കേരളം പിടിക്കാന്‍: കിരണ്‍ റിജിജു

കൊച്ചി: സംസ്‌ഥാനത്ത്‌ മോശം ഭരണമാണ്‌ നടക്കുന്നതെന്നും ഇക്കുറി കേരളം എന്‍.ഡി.എ. പിടിക്കുമെന്നും ബി.ജെ.പി. നേതാവും കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രിയുമായ കിരണ്‍ റിജിജു. എന്‍.ഡി.എയുടെ മധ്യകേരളം തെരഞ്ഞെടുപ്പ്‌ ഓഫീസ്‌ ഉദ്‌ഘാടനം ചെയ്ുകയായിരുന്നു റിജിജു. ഇക്കുറി കേരളത്തില്‍ മത്സരിക്കുന്നത്‌ ജയിക്കാന്‍ വേണ്ടിമാത്രമാണ്‌.
സര്‍ക്കാര്‍ തങ്ങള്‍ രൂപീകരിക്കുമെന്നും റിജിജു പറഞ്ഞു.
സംസ്‌ഥാനത്തെ അഭിവൃദ്ധിയിലേക്ക്‌ നയിക്കാന്‍ കഴിവുള്ള സര്‍ക്കാന്‍ കേരളത്തിലില്ല. വികസിത കേരളം എന്ന നിര്‍ണായക ലക്ഷ്യമാണ്‌ എന്‍.ഡി.എ. മുന്നോട്ടുവയ്‌ക്കുന്നത്‌. മോദി സര്‍ക്കാര്‍ വിഭാവനം ചെയ്ുന്ന പദ്ധതികള്‍ നടപ്പിലാക്കാന്‍ അനുയോജ്യമായ ഒരു ഭരണസംവിധാനം സംസ്‌ഥാനത്തില്ല. കേരളത്തിന്റെ ഊര്‍ജസ്വലതയെ ശരിയായ ദിശയില്‍ ഉപയോഗിക്കാനും സംസ്‌ഥാനത്തിന്റെ അടുത്ത ഘട്ട വികസനത്തിലേക്ക്‌ നയിക്കാനും പ്രാപ്‌തമായ സര്‍ക്കാരാണ്‌ വരേണ്ടത്‌. സംസ്‌ഥാനത്ത്‌ ഇക്കുറി നരേന്ദ്ര മോദിയുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ജനങ്ങള്‍ക്ക്‌ സാധിക്കും. ബി.ജെ.പിയാണ്‌ യഥാര്‍ഥ ബദല്‍. തങ്ങള്‍ മത്സരത്തിനിറങ്ങുന്നത്‌ സര്‍ക്കാര്‍ രൂപവത്‌കരിക്കാന്‍ തന്നെയാണെന്നും റിജിജു പറഞ്ഞു. എന്‍.ഡി.എയുടെ ഓഫീസ്‌ തുറക്കാന്‍ കേന്ദ്ര മന്ത്രി റിജിജു എത്തിയതു തന്നെ ഇതിന്റെ പ്രാധാന്യം വ്യക്‌തമാക്കുന്നതാണെന്ന്‌ ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍ പറഞ്ഞു. ഇതുവരെ കണ്ടുവന്ന വിവാദ രാഷ്‌ട്രീയ സംസ്‌കാരത്തില്‍ നിന്ന്‌ മാറി വികസന രാഷ്‌ട്രീയത്തിലേക്ക്‌ ചര്‍ച്ചകള്‍ മാറ്റുകയാണ്‌ ലക്ഷ്യമെന്നും രാജീവ്‌ പറഞ്ഞു.

Ads by Google
Monday 23 Feb 2026 11.41 PM
YOU MAY BE INTERESTED