Tuesday, March 17, 2026 Last Updated 18 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Feb 2026 11.41 PM

കെ.പി. ശങ്കരദാസിന്റെ ജാമ്യാപേക്ഷ: വിധി രണ്ടിന്‌

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ അംഗം കെ.പി. ശങ്കരദാസിന്റെ ജാമ്യാപേക്ഷയില്‍ അടുത്ത രണ്ടിനു കൊല്ലം വിജിലന്‍സ്‌ കോടതി വിധി പറയും. കട്ടിളപ്പാളി, ദ്വാരപാലക കേസുകളില്‍ പ്രതിയാണ്‌ ശങ്കരദാസ്‌. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്‌ ശങ്കരദാസിന്റെ ജാമ്യനീക്കം. പ്രതിക്കു ജാമ്യം അനുവദിക്കരുതെന്നു പ്രോസിക്യൂഷന്‍ വ്യക്‌തമാക്കി. പ്രതിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ കോടതി പരിശോധിച്ചു. കഴിഞ്ഞ മാസം 14നാണ്‌ ശങ്കരദാസ്‌ രണ്ടു കേസുകളിലും അറസ്‌റ്റിലായത്‌. എ. പത്മകുമാര്‍ പ്രസിഡന്റായിരുന്ന ദേവസ്വം ബോര്‍ഡില്‍ അംഗമായിരുന്നു ശങ്കരദാസ്‌. മറ്റൊരു ബോര്‍ഡ്‌ അംഗമായ എന്‍. വിജയകുമാറും റിമാന്‍ഡില്‍ തുടരുകയാണ്‌.

Ads by Google
Monday 23 Feb 2026 11.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google