Monday, March 16, 2026 Last Updated 4 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Feb 2026 11.41 PM

മധ്യകേരളം പിടിക്കാന്‍ കൊച്ചിയില്‍ ഓഫീസ്‌ തുറന്ന്‌ എന്‍.ഡി.എ

കൊച്ചി; മധ്യകേരളത്തില്‍ സുപ്രധാന രാഷ്‌ട്രീയ നീക്കവുമായി എന്‍.ഡി.എ. മധ്യകേരളത്തിലെ അഞ്ചു ജില്ലകളിലെ തെരഞ്ഞെടുപ്പ്‌ ക്രോഡീകരിച്ച്‌ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ എറണാകുളം ജില്ലയില്‍ തൃക്കാക്കരയില്‍ എന്‍.ഡി.എ. ഓഫീസ്‌ തുറന്നു. കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ഉദ്‌ഘാടനം നിര്‍വഹിച്ചു. ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍, ട്വന്റി 20 അധ്യക്ഷന്‍ സാബു എം. ജേക്കബ്‌, ഷോണ്‍ ജോര്‍ജ്‌ എന്നിവരടക്കമുള്ള പ്രമുഖര്‍ ഉദ്‌ഘാടനവേളയില്‍ സംബന്ധിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ ജില്ലകളിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുവേണ്ടിയാണ്‌ ഓഫീസ്‌ തുറന്നത്‌.
ട്വന്റി 20യുമായി ചേര്‍ന്നതോടെ മധ്യകേരളത്തില്‍ പ്രത്യേകിച്ച്‌ എറണാകുളം ജില്ലയില്‍ കരുത്തുകൂട്ടിയിരിക്കുകയാണ്‌ എന്‍.ഡി.എ. ട്വന്റി 20 ക്ക്‌ ശക്‌തമായ വേരുകളുള്ള കുന്നത്തുനാട്‌ നിയോജക മണ്ഡലത്തിന്റെ അതിര്‍ത്തി പങ്കിടുന്ന തൃക്കാക്കര മണ്ഡലത്തിന്റെ ഹൃദയത്തിലാണ്‌ പുതിയ ഓഫീസ്‌ തുറന്നിരിക്കുന്നത്‌. ഹൈടെക്‌ സംവിധാനങ്ങളാണ്‌ ഇവിടെ ഒരുങ്ങുന്നത്‌. തികച്ചും കോര്‍പറേറ്റ്‌ മാതൃകയിലാണ്‌ തെരഞ്ഞെടുപ്പ്‌ ഓഫീസ്‌ ഒരുക്കിയിട്ടുള്ളത്‌.

Ads by Google
Monday 23 Feb 2026 11.41 PM
YOU MAY BE INTERESTED