Wednesday, March 18, 2026 Last Updated 52 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Feb 2026 08.34 PM

തൊണ്ടയില്‍ മാങ്ങയണ്ടി കുടുങ്ങിയ 5 വയസുകാരന് രക്ഷകനായി ഡോക്ടർ

കോഴിക്കോട് കക്കട്ടില്‍ മുള്ളമ്പത്ത് സ്വദേശി കേദാറിന്‍റെ ജീവനാണ് പാതിരപ്പറ്റ സ്വദേശിയായ ഡോക്ടര്‍ എച്ച് എസ് സുഹാദിന്‍റെ സമയോചിതമായ ഇടപെടലിലൂടെ തിരികെ ലഭിച്ചത്.
kozhikode, mango seed

മാങ്ങയണ്ടി തൊണ്ടയില്‍ കുടുങ്ങി ശ്വാസമെടുക്കാനാകാതെ ബുദ്ധിമുട്ടിയ അഞ്ച് വയസ്സുകാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന യുവഡോക്ടര്‍ക്ക് അഭിനന്ദന പ്രവാഹം. കോഴിക്കോട് കക്കട്ടില്‍ മുള്ളമ്പത്ത് സ്വദേശി കേദാറിന്‍റെ ജീവനാണ് പാതിരപ്പറ്റ സ്വദേശിയായ ഡോക്ടര്‍ എച്ച് എസ് സുഹാദിന്‍റെ സമയോചിതമായ ഇടപെടലിലൂടെ തിരികെ ലഭിച്ചത്.

മാങ്ങ കഴിക്കുന്നതിനിടെ മാങ്ങാണ്ടി കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ കൈവേലിയിലെ ഡോക്ടറുടെ ക്ലിനിക്കില്‍ എത്തിച്ചു. അപകട സാഹചര്യം മനസ്സിലാക്കിയ ഡോക്ടര്‍ ഉടന്‍ തന്നെ രോഗികളെ പരിശോധിക്കുന്നത് നിര്‍ത്തി കുട്ടിക്ക് പ്രാഥമിക പരിചരണം നല്‍കി.

ശ്വാസോച്ഛ്വസം ഉറപ്പുവരുത്താന്‍ ഡോക്ടര്‍ കാണിച്ച ജാഗ്രതയാണ് കാര്യങ്ങള്‍ മറ്റ് അപകടങ്ങളിലേക്ക് പോകാതിരിക്കാന്‍ കാരണമായത്. നാടൊന്നാകെ ഡോ. സുഹാദിന്‍റെ സമയോചിതമായ ഇടപടലില്‍ അഭിനന്ദന പ്രവാഹവുമായി എത്തിയിരിക്കുകയാണ്.

Ads by Google
Monday 23 Feb 2026 08.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google