Wednesday, March 18, 2026 Last Updated 10 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Monday 23 Feb 2026 04.32 PM

രാഹുലിനെതിരായ രണ്ടാം ബലാത്സം​ഗ കേസ്: ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ

ക്രൈം ബ്രാഞ്ച് ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകി.
rahul  ,rapecase

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള രണ്ടാം ബലാത്സം​ഗ കേസിലെ ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച്. ക്രൈം ബ്രാഞ്ച് ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകി.

ജാമ്യവ്യവസ്ഥയിലെ അഞ്ചാമത്തെ ഉപാധി ലംഘിച്ചെന്ന് കാണിച്ചാണ് ഹർജി. ജാമ്യ വ്യവസ്ഥയിലെ അതിജീവതയെ സ്വാധീനിക്കാൻ പാടില്ല എന്ന വ്യവസ്ഥയാണ് ലംഘിച്ചത്.

രാഹുൽ ഫെബ്രുവരി 17 ന് അതിജീവിതയെ വാട്ട്സ് ആപ് കോൾ ചെയ്തതിനെ തുടർന്നാണ് ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കം. ഈ മാസം 28 ന് രാഹുലോ അഭിഭാഷകനോ ഹാജരാകണമെന്നാണ് കോടതി നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Ads by Google
Monday 23 Feb 2026 04.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google